ലണ്ടൻ: എഫ് എ കപ്പിൽ മുൻനിര ടീമുകൾക്ക് തകർപ്പൻ ജയം. ടോട്ടനം എതിരില്ലാത്ത അഞ്ചുഗോളിന് മറീനയെ തകർത്തപ്പോൾ ചെൽസി 4-0ന് മോർകാമ്പയേയും മാഞ്ചസ്റ്റർ സിറ്റി 3-0ന് ബെർമിംഗ്ഹാമിനേയും തോൽപ്പിച്ചു.
കാർലോസ് വിനീഷ്യസിന്റെ ഹാട്രിക് മികവിലാണ് ടോട്ടനം എതിരാളികളെ തകർത്തത്. 24, 30, 37 മിനിറ്റുകളിലാണ് കാർലോസ് ഗോളടിച്ചത്. 32-ാം മിനിറ്റിൽ ലൂക്കാസ് മൗരയും 60-ാം മിനിറ്റിൽ ആൽഫീ ഡെവിനേയുമാണ് ഗോളടിച്ചത്.
ചെൽസി എതിരില്ലാത്ത നാലുഗോളുകളാണ് മോർകാമ്പെയുടെ വലയിലെത്തിച്ചത്. 18-ാം മിനിറ്റിൽ മാസൺ മൗണ്ട് ആദ്യ ഗോൾ നേടി. 44, 49 മിനിറ്റുകളിൽ തീമോ വെർണറും കല്ലം ഒഡോയിയും രണ്ടും മൂന്നും ഗോളും നേടി. 85-ാം മിനിറ്റിൽ നീലപ്പടയ്‌ക്കായി നാലാം ഗോൾ കായ് ഹാവർട്ട്‌സും സ്വന്തമാക്കി.
സിറ്റി ബെർണാർഡോ സിൽവയുടെ മികവിലാണ് ഇരട്ട ഗോൾ മികവിലാണ് ബിർമിംഗ്ഹാമിനെതിരെ 3-0 ന്റെ ജയം നേടിയത്. 8,15 മിനിറ്റുകളിൽ ഗോളടിച്ച് കളം നിറഞ്ഞാണ് സിൽവ സിറ്റിയെ മുന്നിലെത്തിച്ചത്. 33-ാം മിനിറ്റിൽ ഫിൽ ഫോഡനും ഗോളടിച്ചു.
Comments