കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഗുണ്ടായിസം തുടർന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ബിജെപിയുടെ സമ്മേളന പരിപാടിയ്‌ക്കിടയിലേക്ക് തൃണമൂൽ പ്രവർത്തകർ കാറോടിച്ച് കയറ്റി. പുരുലിയയിലായിരുന്നു സംഭവം.
അടുത്തിടെ ബിജെപിയിൽ ചേർന്ന തൃണമൂൽ മുതിർന്ന നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളന പ്രസംഗത്തിനിടെ തൃണമൂൽ കോൺഗ്രസിന്റെ പതാക ഘടിപ്പിച്ച കാർ പ്രവർത്തകർക്കിടയിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. ശബ്ദം കേട്ട് പ്രവർത്തകർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
വേദിയിലേക്ക് ഇടിച്ച് കയറിയ കാർ പ്രവർത്തകർ തടഞ്ഞുവെച്ചു. പിന്നീട് സുവേന്ദു അധികാരിയുടെ അഭ്യർത്ഥനയെ തുടർന്ന് പ്രവർത്തകർ കാർ വിട്ടയക്കുകയായിരുന്നു.
തുടർച്ചയായ മൂന്നാം ദിവസമാണ് ബിജെപി പ്രവർത്തകരുടെ പരിപാടിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇന്നലെ സുവേന്ദു അധികാരിയ്‌ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളിൽ നടത്തിയ ബിജെപി റാലികൾക്ക് നേരെ തൃണമൂൽ പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. സംഭവത്തിൽ 15 പ്രവർത്തകർക്കാണ് പരിക്കേറ്റത്.
















Comments