ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ സമരംചെയ്യുന്നവരുടെ പരാതികൾ വെള്ളിയാഴ്ചയോടെ പരിഹരിക്കപ്പെടുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി തോമർ. ഇന്നലെ സുപ്രിംകോടതിയുടെ സമരത്തെക്കുറിച്ചും കാർഷിക ബില്ലിനെ ക്കുറിച്ചുമുള്ള പരാമർശത്തെ കേന്ദ്രസർക്കാർ സഗൗരവം പരിഗണിച്ചിട്ടുണ്ടെന്നും കർഷകരുമായി സംസാരിക്കുന്നതിൽ സന്തോഷമേയുള്ളുവെന്നും തോമർ പറഞ്ഞു.
‘കാർഷിക നിയമം സുപ്രീംകോടതി വിശദമായി പരിഗണിക്കുകയാണ്. അതിനാൽ കേന്ദ്രസർക്കാർ അതിൽ മറ്റ് പരാമർശങ്ങൾ നടത്താനില്ല. അടുത്ത ഘട്ടം ചർച്ച ഈ മാസം 15-ാം തീയതി കർഷകരുമായി വീണ്ടും നടത്തുകയാണ്. തീർച്ചയായും പ്രശ്ന പരിഹാര മുണ്ടാകും.’ തോമർ പറഞ്ഞു.
കാർഷിക ഉത്പാദന-വിപണന നിയമം 2020, കർഷക ശാക്തീകരണ സംരക്ഷണ നിയമവും ഉൽപ്പന്ന വില സംരക്ഷണ സേവന വകുപ്പ് 2020 എന്നിവയ്ക്കൊപ്പം അവശ്യ സാധന ഭേദഗതി വകുപ്പ് എന്നീ വിഷയത്തിലാണ് കർഷകർ സമരത്തിലേർപ്പെട്ടിരിക്കുന്നത്.
Comments