ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ സമിതിയിലെ വിവിധ കമ്മിറ്റികളിൽ ഇന്ത്യയ്‌ക്ക് നിർണ്ണായക സ്ഥാനം ലഭിച്ചത് പാകിസ്താന് ആശങ്കയുണ്ടാക്കുന്നു. അടുത്തിടെ രൂപീകരിച്ച മൂന്ന് യുഎൻ കമ്മിറ്റികളിലാണ് ഇന്ത്യയ്‌ക്ക് അവസരം ലഭിച്ചത്. താലിബാൻ അനുമതി സമിതി, തീവ്രവാദ വിരുദ്ധ സമിതി, ലിബിയ അനുമതി സമിതികളിൽ അദ്ധ്യക്ഷത വഹിക്കാൻ ഇന്ത്യയ്‌ക്ക് അവസരം ലഭിച്ചു.
ഇന്ത്യയ്‌ക്ക് നൽകിയ ഈ ഉത്തരവാദിത്വം പാകിസ്താന് അസ്വസ്ഥതയുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വരും ദിവസങ്ങളിൽ പാകിസ്താന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ചില തീരുമാനങ്ങളെടുക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പാകിസ്താനും ഇക്കാര്യം വ്യക്തമാണ്. അതിനാലാണ് പാകിസ്താൻ ആശങ്കപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭീകരവാദ വിഷയത്തിൽ ഇന്ത്യ എല്ലായ്പ്പോഴും പാകിസ്താനെ വളഞ്ഞിട്ടു ആക്രമിക്കുകയാണ്. ഇന്ത്യയ്‌ക്ക് തീവ്രവാദ വിരുദ്ധ സമിതി അധ്യക്ഷനാകാനുള്ള അവസരവും ലഭിച്ചതോടെ പാകിസ്താന്റെ ആശങ്ക വർദ്ധിക്കുകയാണ്. ഭീകരവാദത്തിന്റെ പോഷകരാജ്യമാണ് പാകിസ്താൻ എന്ന് ഇന്ത്യ യുഎന്നിൽ വ്യക്തമാക്കിയതാണ്.
അന്താരാഷ്‌ട്ര തലത്തിലും ഇന്ത്യക്ക് ഈ കമ്മിറ്റിയെ ഉപയോഗിച്ച് പാകിസ്താനെ നേരിടാനാകും. പാക്കിസ്താൻ നിലവിൽ എഫ്‌എടിഎഫിന്റെ ഉപരോധം നേരിടുന്നുണ്ട്. ഈ കമ്മിറ്റി വഴി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനെ സ്വാധീനിക്കാനും ഇന്ത്യയ്‌ക്ക് സാധിച്ചാൽ അത് പാകിസ്താന്റെ പ്രശ്നങ്ങൾ ഇരട്ടിയാക്കും.
















Comments