മുംബൈ: ഏറെ മാറ്റങ്ങളോടെ, പുത്തന്‍ ഗ്രാസിയ സ്പോര്‍ട്സ് എഡിഷന് പുറത്തിറക്കി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സ്പോര്‍ട്ടി കളറിലും ഗ്രാഫിക്സിലും പുനര്നിര്മിക്കപ്പെട്ടാണ് പുത്തന്‍ ഗ്രാസിയ എത്തുന്നത്. എഡ്ജി ഹെഡ്ലാമ്പും പൊസിഷന്‍ ലാമ്പും മുന്‍ഭാഗത്തിന് ഭംഗിയുടെയും സാങ്കേതികവിദ്യയുടെയും ശരിയായ മിശ്രിതം നല്കുന്നു. പുതിയ റേസിങ് സ്ട്രൈപ്പുകളും, ചുവപ്പ്-കറുപ്പ് നിറമുള്ള റിയര്‍ സസ്പെന്‍ഷനും, പുതിയ ഗ്രാസിയ ലോഗോയും വാഹനത്തിന്റെ രൂപഭംഗി കൂട്ടുന്നു. റൈഡര്‍മാര്‍ക്കിടയില്‍ പുത്തന്‍ ആവേശം സൃഷ്ടിക്കാന്‍ നൂതന സാങ്കേതികവിദ്യയും പുതുമകളും ഉപയോഗിച്ചാണ് ഗ്രാസിയയുടെ രൂപകല്പന. എന്‍ഹാന്‍സ്ഡ് സമാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപകരുന്ന ബിഎസ്6 മാനദണ്ഡത്തിലുള്ള 125സിസി പിജിഎം-എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി) എഞ്ചിനാണ് പുത്തന്‍ ഗ്രാസിയയെ ചലിപ്പിക്കുക. ഐഡ്ലിങ് സ്റ്റോപ്പ് സിസ്റ്റം, എഞ്ചിന് കട്ട് ഓഫോടു കൂടിയസൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകളും കരുത്ത് പകരുന്നു.
ഇന്റഗ്രേറ്റഡ് പാസ് സ്വിച്ച്, എക്സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, പുനര്രൂപകല്പന ചെയ്ത ഗ്ലോവ് ബോക്സ് തുടങ്ങിയവ യാത്രക്ക് കൂടുതല്‍ സുഖം പകരും. 16 മി.മീ വരെ വര്‍ധിപ്പിച്ച ഗ്രൗണ്ട് ക്ലിയറന്‍സോടു കൂടിയുള്ള ടെലിസ്കോപ്പിക് സസ്പെന്ഷന് പരുക്കന്‍ റോഡുകളിലും സുഗമമായ യാത്ര ഉറപ്പാക്കും. പുതിയ സ്പ്ലിറ്റ് എല്‍ഇഡി പൊസിഷന്‍ ലാമ്പ്, മിനുക്കിയെടുത്ത ടെയില്‍ ലാമ്പ്, റിയര്‍ വിങ്കേഴ്സ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, പ്രീമിയം ബ്ലാക്ക് അലോയ് വീലുകള്‍, മള്‍ട്ടിഫങ്ഷന്‍ സ്വിച്ചിനൊപ്പം സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്റര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് എന്നീ രണ്ട് നിറങ്ങളില്‍ എത്തുന്ന പുതിയ ഗ്രാസിയ സ്പോര്‍ട്സ് പതിപ്പിന് ആകര്‍ഷകമായ 82,564 രൂപയാണ് (എക്സ്ഷോറൂം ഗുരുഗ്രാം, ഹരിയാന) വില. ഇന്ത്യയിലുടനീളമുള്ള ഹോണ്ട ഇരുചക്ര വാഹന ഡീലര്‍ഷിപ്പുകളില്‍ പുത്തന്‍ ഗ്രാസിയ സ്പോര്‍ട്സ് പതിപ്പ് വില്‍പ്പനക്കുണ്ടാവും.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഹോണ്ട സ്കൂട്ടര്‍ വിപണി പുനര്‍നിര്‍മിക്കുകയും അത് കാലത്തിനനുസരിച്ച് വളരുകയും ചെയ്തെന്ന് പുതിയ ഗ്രാസിയ സ്പോര്‍ട്സ് പതിപ്പിനെക്കുറിച്ച് സംസാരിക്കവെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാട്ട പറഞ്ഞു. പ്രീമിയം സ്കൂട്ടര്‍ വിഭാഗത്തിന് കൂടുതല്‍ ആവേശം പകരുന്ന ഗ്രാസിയയുടെ പുതിയ സ്പോര്‍ട്സ് പതിപ്പ് പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ കാമ്പസ് തുറക്കാന്‍ തുടങ്ങുന്നതോടെ, ഗ്രാസിയ സ്പോര്‍ട്സ് പതിപ്പ് ഇരുചക്രവാഹനങ്ങളില്‍ യാത്ര താല്പര്യപ്പെടുന്ന അനേകം പേരുടെ പുതിയ തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
Comments