പുതിയ ഗ്രാസിയ സ്പോര്‍ട്സ് എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ ഗ്രാസിയ സ്പോര്‍ട്സ് എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2021, 04:26 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏറെ മാറ്റങ്ങളോടെ, പുത്തന്‍ ഗ്രാസിയ സ്പോര്‍ട്സ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സ്പോര്‍ട്ടി കളറിലും ഗ്രാഫിക്സിലും പുനര്‍നിര്‍മിക്കപ്പെട്ടാണ് പുത്തന്‍ ഗ്രാസിയ എത്തുന്നത്. എഡ്ജി ഹെഡ്ലാമ്പും പൊസിഷന്‍ ലാമ്പും മുന്‍ഭാഗത്തിന് ഭംഗിയുടെയും സാങ്കേതികവിദ്യയുടെയും ശരിയായ മിശ്രിതം നല്‍കുന്നു. പുതിയ റേസിങ് സ്ട്രൈപ്പുകളും, ചുവപ്പ്-കറുപ്പ് നിറമുള്ള റിയര്‍ സസ്പെന്‍ഷനും, പുതിയ ഗ്രാസിയ ലോഗോയും വാഹനത്തിന്റെ രൂപഭംഗി കൂട്ടുന്നു. റൈഡര്‍മാര്‍ക്കിടയില്‍ പുത്തന്‍ ആവേശം സൃഷ്ടിക്കാന്‍ നൂതന സാങ്കേതികവിദ്യയും പുതുമകളും ഉപയോഗിച്ചാണ് ഗ്രാസിയയുടെ രൂപകല്‍പന. എന്‍ഹാന്‍സ്ഡ് സമാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപകരുന്ന ബിഎസ്6 മാനദണ്ഡത്തിലുള്ള 125സിസി പിജിഎം-എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി) എഞ്ചിനാണ് പുത്തന്‍ ഗ്രാസിയയെ ചലിപ്പിക്കുക. ഐഡ്ലിങ് സ്റ്റോപ്പ് സിസ്റ്റം, എഞ്ചിന്‍ കട്ട് ഓഫോടു കൂടിയസൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകളും കരുത്ത് പകരുന്നു.

ഇന്റഗ്രേറ്റഡ് പാസ് സ്വിച്ച്, എക്സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, പുനര്‍രൂപകല്‍പന ചെയ്ത ഗ്ലോവ് ബോക്സ് തുടങ്ങിയവ യാത്രക്ക് കൂടുതല്‍ സുഖം പകരും. 16 മി.മീ വരെ വര്‍ധിപ്പിച്ച ഗ്രൗണ്ട് ക്ലിയറന്‍സോടു കൂടിയുള്ള ടെലിസ്‌കോപ്പിക് സസ്പെന്‍ഷന്‍ പരുക്കന്‍ റോഡുകളിലും സുഗമമായ യാത്ര ഉറപ്പാക്കും. പുതിയ സ്പ്ലിറ്റ് എല്‍ഇഡി പൊസിഷന്‍ ലാമ്പ്, മിനുക്കിയെടുത്ത ടെയില്‍ ലാമ്പ്, റിയര്‍ വിങ്കേഴ്സ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, പ്രീമിയം ബ്ലാക്ക് അലോയ് വീലുകള്‍, മള്‍ട്ടിഫങ്ഷന്‍ സ്വിച്ചിനൊപ്പം സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്റര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് എന്നീ രണ്ട് നിറങ്ങളില്‍ എത്തുന്ന പുതിയ ഗ്രാസിയ സ്പോര്‍ട്സ് പതിപ്പിന് ആകര്‍ഷകമായ 82,564 രൂപയാണ് (എക്സ്ഷോറൂം ഗുരുഗ്രാം, ഹരിയാന) വില. ഇന്ത്യയിലുടനീളമുള്ള ഹോണ്ട ഇരുചക്ര വാഹന ഡീലര്‍ഷിപ്പുകളില്‍ പുത്തന്‍ ഗ്രാസിയ സ്പോര്‍ട്സ് പതിപ്പ് വില്‍പ്പനക്കുണ്ടാവും.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഹോണ്ട സ്‌കൂട്ടര്‍ വിപണി പുനര്‍നിര്‍മിക്കുകയും അത് കാലത്തിനനുസരിച്ച് വളരുകയും ചെയ്തെന്ന് പുതിയ ഗ്രാസിയ സ്പോര്‍ട്സ് പതിപ്പിനെക്കുറിച്ച് സംസാരിക്കവെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാട്ട പറഞ്ഞു. പ്രീമിയം സ്‌കൂട്ടര്‍ വിഭാഗത്തിന് കൂടുതല്‍ ആവേശം പകരുന്ന ഗ്രാസിയയുടെ പുതിയ സ്പോര്‍ട്സ് പതിപ്പ് പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ കാമ്പസ് തുറക്കാന്‍ തുടങ്ങുന്നതോടെ, ഗ്രാസിയ സ്പോര്‍ട്സ് പതിപ്പ് ഇരുചക്രവാഹനങ്ങളില്‍ യാത്ര താല്‍പര്യപ്പെടുന്ന അനേകം പേരുടെ പുതിയ തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

Tags: honda
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies