ദുബായ്: ഓസീസിനെ അവരുടെ മണ്ണിൽ മുട്ടുകുത്തിച്ച പ്രകടനം നടത്തിയതോടെ ഋഷഭ് പന്തിന് മികച്ച നേട്ടം. ലോകക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റാങ്കിംഗിലേക്കാണ് പന്ത് കയറിയിരിക്കുന്നത്.ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിംഗിലാണ് പന്തിന് മികച്ച സ്ഥാനം ലഭിച്ചത്.

നാലാം ടെസ്റ്റിലെ നിർണ്ണായക സമയത്ത് 89 റൺസുമായി ഋഷഭ് പന്താണ് ഇന്ത്യയെ 2-1ന്റെ പരമ്പരവിജയത്തിലേക്ക് നയിച്ചത്. ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ 13-ാം സ്ഥാനത്തേക്ക് കയറിയ പന്ത് വിക്കറ്റ് കീപ്പർമാരിൽ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡീ കോക്കിനെ മറികടന്നു. ഡീ കോക് 15-ാം സ്ഥാനത്താണ്.
















Comments