ക്യാമോൺ 16 പ്രീമിയർ; ആദ്യത്തെ 48 എംപി ഡ്യുവൽ സെൽഫി ക്യാമറയുമായി ടെക്നോ

Published by
Janam Web Desk

ന്യൂഡൽഹി: വില്പനയിൽ വൻമുന്നേറ്റം കാഴ്ചവെച്ച ആഗോള പ്രീമിയം സ്മാർട്ട് ഫോൺ ബ്രാൻഡ് ആയ ടെക്നോ 2021 ലും കുതിപ്പിന് തയ്യാറെടുക്കുന്നു. കമ്പനിയുടെ ജനകീയ ക്യാമറ കേന്ദ്രീകൃത സ്മാർട്ട് ഫോണായ ക്യാമോൺ സീരീസ് ടെക്നോ ക്യാമോൺ 16 പ്രീമിയർ എന്ന പേരിൽ എത്തുന്നു. മുൻപെങ്ങുമില്ലാത്ത പ്രീമിയം ക്യാമറ സംവിധാനങ്ങളോടു കൂടിയാണ് പുതിയ ഫോൺ എത്തുന്നത്.

എല്ലായ്പ്പോഴും വിപണിയിൽ ആദ്യത്തെ മോഡൽ എത്തിക്കുന്ന ബ്രാൻഡ് എന്ന നിലയ്‌ക്ക് ഏറ്റവും മികച്ച വീഡിയോഗ്രഫി സംവിധാനമാണ് ഈ ഫോണിൽ ടെക്നോ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ടെക്നോയുടെ ക്യാമോൺ സ്മാർട്ട് ഫോണിലൂടെ ഉയർന്ന ക്യാമറ പിക്സൽ, പ്രീമിയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്തേകുന്ന നൈറ്റ് ലെൻസും ഉൾപ്പെടെ അതിനൂതന ഫോട്ടോഗ്രഫി സംവിധാനങ്ങളോടെ ആണ് ഫോൺ ഇറക്കിയത്. എന്നാൽ, ഇത്തവണ ക്യാമോൺ 16 പ്രീമിയർ വഴി പ്രീമിയം വീഡിയോഗ്രഫി സംവിധാനമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.

ടെക്സാവിയായ പുതിയ തലമുറയിലെ ആളുകൾക്ക് അവരുടെ സോഷ്യൽ മീഡിയയിലെ വീഡിയോഗ്രഫി, ഫോട്ടോഗ്രഫി ആവശ്യങ്ങൾക്കുള്ള പ്രാഥമികമായ ഗാഡ്ജറ്റ് ആണ് സ്മാർട്ട് ഫോണുകൾ. ടെക്നോ ക്യാമോൺ 16 പ്രീമിയർ 64 എംപി ക്വാഡ് ക്യാമറ, 48എംപി + 8എംപി ഡ്യുവൽ ഫ്രണ്ട് സെൽഫി എന്നിവയോടുകൂടി ഈ വിഭാഗത്തിലെ ഏറ്റവും പുതിയ സവിശേഷതകൾ ഉപഭോക്താക്കൾക്ക് നൽകുന്നു. സോണി ഐ എം എക്സ് 686 ആർ ജി ബി സെൻസർ, ലോകത്തിലെ എക്സ് ക്ലൂസീവ് ട്രേഡ് മാർക്ക് TAIVOS കരുത്തേകുന്ന സൂപ്പർ നൈറ്റ് 2.0 എന്നിവ ഈ ഫോൺ സപ്പോർട്ട് ചെയ്യും.

ഫോൺ കുലുങ്ങാതെ വീഡിയോയും ചിത്രങ്ങളും പകർത്താൻ സാധിക്കുന്ന സൂപ്പർ ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷൻ ഫോണിലുണ്ട്. 30fps ഇൽ 4K വീഡിയോ റെക്കോർഡ് ചെയ്യാം. 960fps ഇൽ സൂപ്പർ സ്ലോമോഷൻ വീഡിയോ പകർത്താം. കുറഞ്ഞ പ്രകാശ വിന്യാസത്തിലും 1080P പോളാർ നൈറ്റ് ലെൻസ് വഴി ബഹളം ഇല്ലാത്ത വീഡിയോയും പകർത്താം

ഗ്ലേസിയര്‍ സില്‍വര്‍ നിറത്തില്‍ ലഭിക്കുന്ന ടെക്നോ ക്യാമോണ്‍ 16 പ്രീമിയറിന് 16,999 രൂപയാണ് വില. ജനുവരി 16ന് ഉച്ചക്ക് 12 മണിക്ക് ഫ്ലിപ്പ്കാര്‍ട്ടിലൂടെ ആദ്യ വില്‍പ്പന ആരംഭിക്കും. രാജ്യത്തെല്ലായിടത്തും ഓഫ്‍ ലൈനായും ഫോണ്‍ ലഭിക്കും.

Share
Leave a Comment