വെള്ളം കാണുമ്പോള്‍ ചില ആളുകള്‍ക്ക് ഭയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ അങ്ങനെയുള്ളവര്‍ക്ക് തോണിയാത്രയും, കിണറ്റിലേക്ക് നോക്കുന്നതും പാലത്തിനു മുകളിലൂടെ കടന്നു പോകുന്നതും എല്ലാം വളരെ ഭയമുള്ള കാര്യം തന്നെയാണ്. അത്തരം ആളുകള്‍ ഇത്തരത്തിലുളള സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കാറുണ്ട്. എന്നാല്‍ വെള്ളത്തോടുള്ള ഭയം കാരണം ആരെങ്കിലും കുളിക്കാതിരിക്കാറുണ്ടോ….? ഒരാഴ്ചയിലധികം കുളിക്കാതിരുന്നാല്‍ മറ്റുള്ളവര്‍ നമ്മെ പരിഹസിച്ചു തുടങ്ങും കൂടാതെ അടുത്തുള്ളവര്‍ക്ക് അത് ബുദ്ധിമുട്ടുമാണ്. എന്നാല്‍ ഒരാഴ്ചയല്ല 67 വര്‍ഷമായി ഒരു മനുഷ്യന്‍ കുളിക്കാതെ ജീവിക്കാന്‍ തുടങ്ങിയിട്ട്.
ഇറാനിലുളള 87 കാരനായ അമൗ ഹാജിയാണ് കുളിക്കാതെ അഴുക്കുളള ശരീരവും പേറി വര്‍ഷങ്ങളോളം ജീവിക്കുന്നത്. മണ്ണില്‍ കുഴിയുണ്ടാക്കിയാണ് ഹാജിയുടെ താമസം. കൂടാതെ തണുപ്പുകാലത്ത് അതില്‍ നിന്നും രക്ഷനേടാനായി ഹെല്‍മറ്റ് ഉപയോഗിക്കുന്നു. മുടി നീണ്ടു വരുന്നതിന് അനുസരിച്ച് അവ കരിച്ചുകളയുകയാണ് പതിവ്. മനുഷ്യവാസം ഇല്ലാത്ത ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് വര്‍ഷങ്ങളായി ഇയാള്‍ ജീവിക്കുന്നത്. വെള്ളത്തോടുള്ള ഭയം മാത്രമല്ല കുളിച്ചാല്‍ തനിക്ക് അസുഖം പടര്‍ന്നു പിടിക്കുമെന്നും ശരീരം വൃത്തിയാക്കിയാല്‍ താന്‍,രോഗിയാകും എന്നുള്ള ചിന്തയുമാണ് ഇത്രയും വര്‍ഷങ്ങളോളം കുളിക്കാത്തതിന്റെ മറ്റുകാരണം. വൃത്തിയില്ലാത്ത ഇയാളുടെ രൂപം മാത്രമല്ല ഭക്ഷണരീതിയും വളരെ വികൃതം തന്നെയെന്നു പറയാം.
ചീഞ്ഞ മാംസമാണ് ഹാജിയുടെ പ്രധാന ഭക്ഷണം. പുകവലിയും ഉണ്ട്. എന്നാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി മൃഗങ്ങളുടെ ഉച്ചിഷ്ടം നിറച്ച് അവ പുകച്ചാണ് ഹാജി വലിക്കുന്നത്. വര്‍ഷങ്ങള്‍ കുളിക്കാതെ വൃത്തിഹീനമായ ഇദ്ദേഹത്തെ കണ്ടാല്‍ ചിലപ്പോള്‍ ഇതൊരു പ്രതിമയാണ് എന്ന് വരെ തോന്നി പോകാം അത്തരത്തില്‍ വികൃതമാണ് ഇയാളുടെ രൂപം.
Comments