തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽനിന്ന് മാറി നിൽക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എംഎം മണി .ആരോഗ്യ പ്രശ്നങ്ങൾ കാരണം മന്ത്രി എംഎം മണി ഇത്തവണ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുമെന്ന വാർത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎം മണി വെളിപ്പെടുത്തൽ നടത്തിയത്.
ആരോഗ്യപ്രശ്നങ്ങൾ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. ഞാനിപ്പോഴും സ്ട്രോങ്ങാ. പാർട്ടി പറഞ്ഞാൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നും നോക്കില്ല. മത്സരിക്കില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ മനസ്സിൽ പോലും കാണാത്ത കാര്യങ്ങളാ അതൊക്കെയെന്നും മണി വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടായ കാരണവും മണി വ്യക്തമാക്കുന്നുണ്ട്. അതിൽ ഒന്ന്, എനിക്ക് ആൺകുട്ടികളില്ല, പെൺകുട്ടികളാ. അവരെയൊക്കെ കല്യാണം കഴിച്ചയച്ച് കഷ്ടിച്ച് ജീവിക്കുന്നവരാ. ഇപ്പോ തന്നെ എനിക്ക് മരുന്ന് മേടിക്കാൻ കാശ് വേണം. മത്സരിച്ചാൽ ചികിത്സയൊക്കെ നോക്കും. പിന്നെ പെൺകുട്ടികളൊക്കെ ആകുമ്പോൾ അവസാനം വല്ല പെൻഷനും കിട്ടിയാൽ അതും ഒരു വഴിയാണ്’ മണി പറയുന്നു.ഇത്തവണ എൽഡിഎഫ് 100ലേറെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് മണി പറയുന്നത്.
















Comments