തായ്‌പേയ്: അമേരിക്കൻ ഭരണകൂട മാറ്റത്തിനിടയിലും ചൈനയുടെ അധിനിവേശ ശ്രമങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന നയത്തിന് നന്ദി അറിയിച്ച് തായ് വാൻ ഭരണകൂടം. പുതുതായി ചുമതലയേറ്റ ജോ ബൈഡനും കമലാ ഹാരിസിനുമാണ് തായ് വാൻ നന്ദി അറിയിച്ചത്. തങ്ങൾക്ക് നേരെ ചൈന നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും സമ്മർദ്ദ തന്ത്രങ്ങളും നേരിടാൻ അമേരിക്കയാണ് പിന്തുണ നൽകുന്നതെന്നും ഭാവിയിലും അത് തുടരുമെന്ന പ്രത്യാശയിലാണെന്നും തായ് വാൻ ഭരണകൂടം പറഞ്ഞു.
അമേരിക്ക തരുന്നത് പാറപോലെ കരുത്തുറ്റ പിന്തുണയാണ്. മൂല്യങ്ങളിലും ഉറച്ചു നിൽക്കുന്ന സമീപനം ഏറെ ശക്തിനൽകുന്നു. പരസ്പരം സഹകരിക്കാവുന്ന എല്ലാ മേഖലകളിലും തായ്‌വാൻ സഹകരിക്കും. ഇന്തോ-പെസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്‌ക്കും അമേരിക്കയ്‌ക്കൊപ്പം നിൽക്കാൻ തങ്ങളെന്നും തയ്യാറാണെന്നും തായ്‌വാൻ പറഞ്ഞു.
മേഖലയിലേക്ക് ചൈനയുടെ നിരവധി യുദ്ധവിമാനങ്ങളയച്ച് നടത്തിയ ഭീകരതക്കെതിരെ അമേരിക്ക വിമാന വാഹിനിക്കപ്പലെത്തിച്ചാണ് തായ്‌വാന് ആത്മവിശ്വാസം നൽകിയത്.
















Comments