കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. കൊറോണ ബാധിച്ച് കണ്ണൂർ പരിയാരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ജയരാജൻ. ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ആരോഗ്യം വഷളാക്കിയെന്നാണ് സൂചിപ്പിക്കുന്നത്. മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടർമാർ ഉടൻ പരിയാരത്ത് എത്തും. ഒരാഴ്ച മുമ്പാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊറോണ ബാധിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രത്യേക ഡോക്‌ടർമാരും പരിയാരം മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ സംഘവുമാണ് ഇപ്പോൾ ജയരാജനെ ചികിത്സിയ്‌ക്കുന്നത്.
Comments