കാബൂൾ: താലിബാൻ ഭീകരർക്കെതിരെ ശക്തമായ ആക്രമണം നടത്തി അഫ്ഗാൻ സേന. ഫര്യാബ് മേഖലയിലെ താലിബാൻ ശക്തികേന്ദ്രങ്ങളിലാണ് അഫ്ഗാൻ സേന വ്യോമാക്രമണം നടത്തിയത്.
അഫ്ഗാനിലെ ദൗലത് അബാദ് ജില്ലയിലെ ഫര്യാബ് മേഖലയിൽ ഇന്നലെ രാത്രിയിലാണ് ആക്രമണം നടത്തിയത്. ആറ് ഭീകരർ കൊല്ലപ്പെട്ടപ്പോൾ അഞ്ചു പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർക്കൊപ്പം ജില്ലയിൽ ഭീകര പ്രവർത്തന ങ്ങൾക്ക് നേതൃത്വം കൊടുത്തയാളെ പിടികൂടിയതായും അഫ്ഗാൻ സേന അറിയിച്ചു.
ശനിയാഴ്ച ഖണ്ഡഹാർ മേഖലയിൽ സേന നടത്തിയ വ്യാപകമായ ആക്രമണത്തിൽ 38 ഭീകരരെ വധിച്ചിരുന്നു. ഭീകരരുടെ അഞ്ച് ഒളിത്താവളങ്ങളിലും രണ്ട് ശക്തികേന്ദ്രങ്ങളിലുമാണ് ഭീകരർക്കെതിരെ ആക്രമണം നടത്തിയത്. നിരവധി ആയുധങ്ങളും ബോംബുകളും സേന തകർത്തു. ഇവർ സ്ഥാപിച്ചിരുന്ന മൈനുകളും സേന നിർവീര്യമാക്കി.
Comments