ചെന്നൈ: ജയലളിതയുടെ തോഴി ശശികലയുടെ ശിക്ഷാ കാലാവധി ഇന്ന് പൂർത്തിയാകുന്നു. കൊറോണ മൂലം ചികിത്സയിൽ കഴിയുന്ന ശശികലയ്‌ക്ക് ഇന്ന് രാവിലെ ജയിൽ മോചന ഉത്തരവ് കൈമാറും. ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവാണ് ആശുപത്രിയിലെത്തി ഉദ്യോഗസ്ഥർ കൈമാറുക. അനധികൃത സ്വത്ത് സമ്പാദന കേസ്സിൽ നാല് വർഷത്തെ തടവാണ് ഇന്ന് പൂർത്തിയാകുന്നത്. കൊറോണ ചികിത്സയ്‌ക്ക് ശേഷം ഒരാഴ്ചകൂടി സമ്പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ ചെന്നൈയിലെത്തുന്ന ദിവസം തീരുമാനിച്ചിട്ടില്ലെന്ന് എ.ഐ.എ.ഡി.എം.കെ നേതാക്കൾ അറിയിച്ചു.
ശശികലയ്‌ക്ക് വൻ സ്വീകരണം ഒരുക്കാൻ ഒരു മാസമായി അണ്ണാ.ഡി.എം.കെ പ്രവർത്തകർ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ കൊറോണ ബാധ സ്ഥിരീകരിച്ചതിനാൽ ജയിൽ മോചനം വൈകുകയായിരുന്നു. പരപ്പന അഗ്രഹാര ജയിലിലാണ് ശശികല തടവിൽ കഴിഞ്ഞത്. കൊറോണ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
















Comments