ന്യൂഡൽഹി: കർഷകരോട് അക്രമത്തിന് ആഹ്വാനം ചെയ്തത് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് ആണെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ പുറത്ത്. രാകേഷ് ടിക്കായത്തിന്റെ ആസൂത്രണമനുസരിച്ചാണ് ആക്രമണം നടന്നത്.ഡൽഹിയിൽ കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസ്സിലാക്കിയ കർഷക സംഘടനകൾ കലാപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും വീഡിയോകൾ പുറത്തുവന്നത് വലിയ തിരിച്ചടിയായി.
വീഡിയോ പുറത്തുവന്നതോടെ തന്റെ പ്രസ്താവന അംഗീകരിക്കുന്നതായി രാകേഷ് ടിക്കായത്തിന് വ്യക്തമാക്കേണ്ടി വന്നു. ട്രാക്ടർ മാർച്ചിന് മുമ്പ് ‘ലത്തി-ദാണ്ഡ് കൊണ്ടുവരിക’ എന്ന പ്രസ്താവന താൻ നൽകിയിരുന്നുവെന്ന് രാകേഷ് ടിക്കായത്ത് പറയുന്നു. ദണ്ഡിൽ പതാകകെട്ടി എത്താൻ താൻ കർഷകരോട് പറഞ്ഞിരുന്നു. അത് അക്രമം സൃഷ്ടിക്കാനായിരുന്നില്ലെന്നാണ് ഇപ്പോൾ ടിക്കായത്ത് പറയുന്നത്. ” അതെ ഞാൻ അവരോട് ദണ്ഡ് കൊണ്ടുവരാൻ പറഞ്ഞിരുന്നു, ദണ്ഡില്ലാതെ ഒരു പതാക കാണിക്കൂ, എന്നിട്ട് എന്റെ തെറ്റ് ഞാൻ അംഗീകരിക്കാം.
വീഡിയോ സന്ദേശത്തിൽ ടിക്കായത്ത് ആണ് പ്രതിഷേധക്കാരെ പ്രകോപിച്ചതെന്ന് വ്യക്തമാണ്.” ടിക്കായത്തിന്റെ പ്രകോപനപരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. കർഷകർക്ക് ഇനി നിങ്ങളുടെ ഭൂമി ഉണ്ടാവില്ലെന്നാണ് ടിക്കായത്ത് വീഡിയോയിൽ പറയുന്നത്. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോണ് പുറത്തുവന്നത്. സർക്കാർ നമ്മുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. കൂടുതൽ ശക്തമായി അവരോട് നമ്മുടെ ആവശ്യങ്ങൾ പറയേണ്ടതുണ്ട്. സ്വന്തം പതാകയും ദണ്ഡും കൊണ്ടുവരിക. കയ്യൽ വലിയ വടികളും സൂക്ഷിക്കുക. ആവശ്യം വരുമ്പോൾ എല്ലാവരും അവരവരുടെ മിടുക്ക് കാണിക്കു. ഇതിനായുള്ള ആംഗ്യങ്ങൾ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകും, അത് മനസ്സിലാക്കി എല്ലാവരും പ്രവർത്തിക്കുക . എല്ലാവരും അവരവരുടെ ഭൂമി സംരക്ഷിക്കാൻ അണിനിരക്കൂ എന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ പ്രസ്താവന .
















Comments