ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ചെങ്കോട്ട പിടിച്ചെടുത്ത പ്രതിഷേധക്കാർ ചെങ്കോട്ടക്കത്തും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
വാളും മാരകായുധങ്ങളും ഉപയോഗിച്ചുള്ള പ്രതിഷേധക്കാരുടെ ആക്രമണത്തെ നേരിടാനാവാതെ പോലീസുകാർ തങ്ങളുടെ ജീവൻ രക്ഷിക്കാൻ ഓടുന്ന ദയനീയമായ വീഡിയോകൾ ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്.
ചെങ്കോട്ടയ്‌ക്കുള്ളിൽ പ്രതിഷേധക്കാർ നടത്തിയ അക്രമത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചെങ്കോട്ടയ്‌ക്കുള്ളിലെ ടിക്കറ്റ് കൗണ്ടറും മറ്റ് വസ്തുവകകളും പ്രതിഷേധക്കാർ പൂർണ്ണമായും നശിപ്പിച്ചു. ടിക്കറ്റ് കൗണ്ടറിന്റെ ഗ്ലാസിന്റെ കഷ്ണങ്ങൾ തകർന്ന് നിലത്ത് ചിതറിക്കിടക്കുന്നതായി കാണാം.
ടിക്കറ്റ് കൗണ്ടറിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള മെറ്റൽ ഡിറ്റക്ടറുകൾ നശിപ്പിച്ചിട്ടുണ്ട്. ചില പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പികൾ നിലത്തു കിടക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്.
അനധികൃത വഴികളിലൂടെയാണ് ഒരു വലിയ സംഘം പ്രതിഷേധക്കാർ ദേശീയ തലസ്ഥാനത്ത് പ്രവേശിച്ച് നാശം വിതച്ചത്. അക്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാർ ലോക് നായക് സുശ്രുത ട്രോമ സെന്ററിലെ ഐസിയുവിൽ ആണ്.
















Comments