വാഷിംഗ്ടൺ: ഭരണമാറ്റം അമേരിക്കയുടെ വിദേശനയത്തിൽ കാര്യമായ മാറ്റം വരുത്തില്ലെന്ന് ഉറപ്പായി. ഇറാനെതിരായ നിരോധനം ഉടൻ പുന:പരിശോധി ക്കില്ലെന്ന് വ്യക്തമാക്കിയതോടൊപ്പം താലിബാൻ നയങ്ങൾ പുന:പരിശോധി ക്കുമെന്നും പുതിയ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇറാനോടുള്ള നയത്തിൽ ഉടൻ മാറ്റമില്ലെന്ന സൂചനയാണ ലഭിക്കുന്നത്. നിരോധനം പുന:പരിശോധിക്കാൻ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്ന സൂചനയാണ് ബ്ലിങ്കൻ നൽകിയത്.
‘ആണവ നിർവ്യാപന കരാറിൽ 2015ലെ നയത്തിൽ ജോ ബൈഡനും ഉറച്ചു നിൽക്കുകയാണ്. നയം പരിശോധിക്കില്ലെന്ന നിലപാടില്ല. മറിച്ച് സമയം ഇനിയും എടുക്കുമെന്ന് മാത്രം’ ബ്ലിങ്കൻ വ്യക്തമാക്കി.
താലിബാൻ വിഷയത്തിൽ ട്രംപിന്റെ നയം പുന:പരിശോധിക്കുക തന്നെ ചെയ്യും. സമാധാന കരാറിൽ അമേരിക്കയുടെ പ്രതിനിധിയായി സാൽമായ് ഖലീൽസാദ് തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനമെടുത്തു. കരാറിൽ അമേരിക്കയും താലിബാനും തീരുമാനിച്ച കാര്യങ്ങളെല്ലാം ഒന്നൊന്നായി വിശകലനം ചെയ്യും. എന്തൊക്കെ തീരുമാനിച്ചു. എന്തൊക്കെ ചെയ്തു എന്നതാണ് സുപ്രധാനം എന്നും ബ്ലിങ്കൻ വ്യക്തമാക്കി.
















Comments