ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപത്തുണ്ടായ സ്ഫോടനത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ എൻഐഎ കേസ് ഫയൽ ചെയ്യും. സ്‌ഫോടന സ്ഥലത്തെത്തി എൻഐഎ സംഘം പരിശോധന നടത്തി.സ്ഥലത്ത് നിന്ന് സ്ഫോടനത്തിൽ കേടുപറ്റിയ വസ്തുക്കൾ എൻഐഎ സംഘം ശേഖരിച്ചു. സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ട വ്യക്തികൾ വരാൻ തയ്യാറുള്ള റൂട്ടുകളും സംഘം പരിശോധിച്ചു.
സ്‌ഫോടനത്തിൽ ഉൾപ്പെട്ട വ്യക്തികൾ സഞ്ചരിച്ച വഴി തിരിച്ചറിയുന്നതിനായാണ് പ്രദേശത്തിന്റെ പൂർണ്ണമായ മാപ്പിംഗ് അന്വേഷണ സംഘം തയ്യാറാക്കിയത് .പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു തുടങ്ങി.
ഡൽഹി പോലീസ് ഉദ്യോഗസ്ഥരുമായും ബോംബ് സ്ക്വാഡുമായും എൻഐഎ ചർച്ച നടത്തിയിട്ടുണ്ട് . പുലർച്ചെ 5.05 ഓടെയാണ് റംഗസീബ് റോഡിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ അഞ്ച് വാഹനങ്ങളുടെ ഗ്ലാസ് പാനുകൾ തകർന്നു. സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്‌ഫോടന സ്ഥലത്ത് നിന്ന് അമോണിയ നൈട്രേറ്റ്കണങ്ങൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണത്തിന് തയ്യാറാണെന്ന് ഇന്ത്യയെ അറിയിച്ചു കഴിഞ്ഞു. ഇരു രാജ്യങ്ങളും ഇതു സംബന്ധിച്ച് നിർണ്ണാക വിവരങ്ങൾ പരസ്പരം കൈമാറിയതായാണ് സൂചന.















Comments