ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യൻ വിജയഗാഥയുടെ അല ഒടുങ്ങുന്നില്ല. റമീസ് രാജയാണ് ഇന്ത്യൻ ടെസ്റ്റ് പരമ്പര വിജയത്തിന്റെ കാരണക്കാരായ താരങ്ങളെ പേരെടുത്ത് പ്രശംസിച്ചത്. ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച താരത്തി നെയാണ് റമീസ് രാജ അഭിനന്ദനം കൊണ്ട് മൂടുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റാണ് മുൻ പാക് നായകൻ എടുത്തുപറഞ്ഞത്. കോഹ്‌ലിയുടെ അഭാവത്തിലും ഇന്ത്യൻ ടീമിന്റെ ഉയർത്തെഴുന്നേൽപ്പിന് കാരണക്കാരൻ ഒരേയൊരു താരത്തിന്റെ നിശ്ചയദാർഢ്യമാണെന്നാണ് റമീസ് രാജ പറയുന്നത്.
രാജയുടെ പരാമർശം കോഹ് ലിക്ക് പകരമായി ടീമിനെ നയിച്ച് ചരിത്രവിജയം നേടിയ അജിങ്ക്യാ രഹാനയെ കുറിച്ചായിരുന്നു.മെൽബണിലെ വിജയവും ബ്രിസ്‌ബെയിനിലെ വിജയസമാന സമനിലയും 1988ന് ശേഷം ഓസീസിനെ ഗാബയിൽ മുട്ടുകുത്തിച്ച വീര്യവും രഹാനെയുടെ നേതൃത്വത്തിന്റെ ഗുണമാണെന്നാണ് റമീസ് രാജയുടെ വിലയിരുത്തൽ. ലോകക്രിക്കറ്റിൽ ഇന്ത്യയുടെ അനിഷേധ്യ സ്ഥാനം എന്താണെന്ന് കാണിക്കുന്നതാണ് ടീമിന്റെ പകരക്കാരുടെ പോലും കരുത്തെന്ന് റമീസ് രാജ ചൂണ്ടിക്കാട്ടി.
രഹാനെയുടെ ശാന്തതയും രവിശാസ്ത്രിയുടെ നിശ്ചയദാർഢ്യവും ഇന്ത്യക്ക് കരുത്താണെന്നും റമീസ് രാജ എടുത്തു പറഞ്ഞു. ഇതൊക്കെയാണെങ്കിലും ഇന്ത്യൻ യുവനിരയ്‌ക്ക് പോരാട്ട വീര്യം പകർന്ന താരം കോഹ്‌ലി തന്നെയാണെന്നും റമീസ് രാജ കൂട്ടിച്ചേർത്തു.
Comments