ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മുൻനിരക്കാർ ഇറങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ഇറങ്ങുന്ന പോരാട്ടങ്ങളാണ് നടക്കുന്നത്.ഒപ്പം ഷെഫ്ഫീൽഡിനും ക്രിസ്റ്റൽ പാലസിനും ന്യൂകാസിലിനും മത്സരങ്ങളുണ്ട്.
ആദ്യ മത്സരം ഷെഫ് ഫീൽഡും വെസ്റ്റ്‌ബ്രോമും തമ്മിലാണ്. ആഴ്‌സണൽ വൂൾവ്‌സ് പോരാട്ടം രണ്ടാം മത്സരമായി നടക്കും. അർദ്ധരാത്രി മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണിനേയും ക്രിസ്റ്റൽ പാലസ് ന്യൂകാസിലിനേയും നേരിടും. കഴിഞ്ഞയാഴ്ചകളിൽ മാഞ്ചസ്റ്റർ ടീമുകളെ ഞെട്ടിച്ചാണ് ഷെഫ് ഫീൽഡ് പോരാട്ട വീര്യം പുറത്തെടുത്തത്. യുണൈറ്റഡിനെ 2-1ന് അട്ടിമറിച്ച ഷെഫ് ഫീൽഡ് സിറ്റിയോട് ഒരു ഗോളിന് പൊരുതിയാണ് തോറ്റത്.
ആഴ്‌സണൽ കളിഞ്ഞ ദിവസം യുണൈറ്റഡിനോട് സമനില വഴങ്ങിയെങ്കിലും മുമ്പത്തെ കളിയിൽ സതാംപ്ടണിനെ 3-1നാണ് തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ വൂൾവ്‌സിനെ തോൽപ്പിച്ച ക്രിസ്റ്റൽ പാലസും എവർട്ടണിനെ തോൽപ്പിച്ച ന്യൂകാസിലും തമ്മിലാണ് നാളത്തെ അവസാന മത്സരം.
















Comments