ലണ്ടൻ: ലീഗിൽ മുന്നേറാനുള്ള സാദ്ധ്യത കളഞ്ഞുകുളിച്ച് ഗണ്ണേഴ്‌സ് വീണ്ടും നാണംകെട്ടു. ഏതു ടീമിനും തോൽപ്പിക്കാൻ സാധിക്കുമെന്ന നിലയിലാണ് ആഴ്‌സണലിന്റെ പ്രതിരോധം. വൂൾവ്‌സിനെതിരെ 2-1നാണ് ആഴ്‌സണൽ എവേ മത്സരത്തിൽ തോറ്റത്.കളിക്കിടെ രണ്ട് പേർ ചുവപ്പുകാർഡ് കണ്ടതും വിനയായി.
കളിയുടെ 32-ാം മിനിറ്റിൽ നിക്കോളാസ് പെപ്പേയിലൂടെ മുന്നിലെത്തി ആഴ്‌സണൽ പിന്നീട് കളി മറന്നു. ആദ്യപകുതിയുടെ അധിക സമയത്ത് വൂൾവ്‌സ് സമനില പിടിച്ചു. റൂബെൻ നെവെസാണ് ഗോൾ നേടിയത്. അഞ്ച് മിനിറ്റിനകം വിജയഗോളും വൂൾവ്‌സ് നേടി. 49-ാം മിനിറ്റിലെ വിജയഗോൾ ജോ മൗണ്ടീന്യോയാണ് ആഴ്‌സണൽ വലയിലേക്കടിച്ചത്. പരുക്കൻ കളി പുറത്തെടുത്തതിന്റെ പേരിൽ രണ്ട് ആഴ്‌സണൽ താരങ്ങൾക്ക് അടുത്ത കളിയിൽ ഇറങ്ങാനുമാവില്ല. ഡേവിഡ് ലൂയിസും ബെർണാഡ് ലെനോയുമാണ് പുറത്താക്കപ്പെട്ട താരങ്ങൾ. ലീഗ് പട്ടികയിൽ പത്താം സ്ഥാനത്താണ് ആഴ്‌സണലുള്ളത്. വൂൾവ്‌സ് 14-ാം സ്ഥാനത്തുമാണ്.
















Comments