മലപ്പുറം: ഐശ്വര്യകേരളാ യാത്ര മലപ്പുറത്തെത്തിയപ്പോള്‍ ചെന്നിത്തലയുടെ വേഷം തന്നെ മാറിപോയി. തൊപ്പിധരിച്ചാണ് ജാഥാക്യാപ്റ്റന്‍ രമേശ്‌ചെന്നിത്തല പൊതുപരിപാടിക്കിറങ്ങിയത്.ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈൽഫോട്ടോ ആക്കാനും ചെന്നിത്തല മറന്നില്ല.
എന്നാൽ ചെന്നിത്തലയുടെ ഈ വേഷപകർച്ചയെ ട്രോളി കൊല്ലുകയാണ് സോഷ്യൽമീഡിയ . മലപ്പുറം കോട്ടക്കലില്‍ ജാഥക്ക് ലഭിച്ച സ്വീകരണച്ചടങ്ങിലാണു ചെന്നിത്തല തൊപ്പിധരിച്ചത്.
”നാലുവോട്ടിനുവേണ്ടിമതേതര കേരളത്തിലെ ഹിന്ദു മുസ്ലിം വിശ്വാസികളുടെ വികാരം ഇളക്കിവിട്ട്. വോട്ടാക്കിമാറ്റാന്‍വര്‍ഗീയപ്രചരണംനടത്തുകയാണ് ചെന്നിത്തല എന്നാണ് ചിലരുടെ പ്രതികരണം. ചിലരാകട്ടെ പൊന്നാനിയെത്തിയപ്പോൾ ചെന്നിത്തലയ്‌ക്ക് തൊപ്പിധരിക്കേണ്ടി വന്നു എന്നും കളിയാക്കുന്നുണ്ട്.
”പഷ്ട് .. ഷൂപ്പര്‍ ഫോട്ടോ. മലപ്പുറത്ത് വന്നാല്‍ തൊപ്പിയിട്ട് കാണിക്കണം അതൊന്നും വര്‍ഗീയതയല്ല”
”കോമാളി………. സാഹചര്യത്തിനനുസരിച്ച് നിറം മാറുന്നു മലപ്പുറം ജില്ലയില്‍ എത്തിയപ്പോള്‍ തൊപ്പിയിട്ടു”
”ഓരോ ജില്ലക്കും ഓരോ വേഷവിധാനങ്ങള്‍ , ലുക്കുകള്‍”. തുടങ്ങിയ കമന്‍റുകളാണ് പ്രൊഫൈൽ ഫോട്ടോയ്‌ക്കു താഴെയുള്ളത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പൊന്നാനിയില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്
















Comments