വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളുടെ രീതികൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഇംപീച്ച്‌മെന്റ് നടപടി തുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ചയോളം നിരവധി വാദങ്ങളും ചർച്ചകളും ക്യാപിറ്റോളിൽ അരങ്ങേറും. ഇതിനിടെ എതിർവാദങ്ങളുമായി റിപ്പബ്ലിക്കൻ അണികളും അഭിഭാഷകരും രംഗത്തെത്തി. ക്യാപ്പിറ്റോൾ ആക്രമണം മുന്നേ ആസുത്രണം ചെയ്ത ഒരു സംഘം ചെയ്തതാണെന്നും ട്രംപ് അന്നേ ദിവസം പരിപാടിയിൽ പ്രസംഗിച്ചു എന്നേയുള്ളുവെന്നുമാണ് സാങ്കേതിക വാദമായി ഉന്നയിക്കുന്നത്. ഒപ്പം ട്രംപ് നിലവിൽ ഔദ്യോഗിക ചുമതലയിലുള്ള ആളല്ലെന്നും വെറുമൊരു പൗരനെ സഭയിൽ വിളിച്ചുവരുത്തി ഇംപീച്ച് ചെയ്യുക എന്നത് വിരോധാഭാസമാണെന്നുമാണ് അഭിഭാഷകർ വാദിക്കുന്നത്.
ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിൽ ഭരണഘടനാ വിരുദ്ധതയുണ്ടെന്ന വാദം ഡെമോക്രാറ്റുകൾ തള്ളുന്നു. 1876ൽ യുദ്ധകാലഘട്ടത്തിലെ ഉദ്യോഗസ്ഥന്റെ അഴിമതിക്കെതിരെ അദ്ദേഹം വിരമിച്ച ശേഷമാണ് ഇംപീച്ച്‌മെന്റ് നടപടിയു ണ്ടായതെന്ന് മുൻ അനുഭവം മുന്നോട്ട് വയ്‌ക്കുകയാണ്. ട്രംപിനെതിരെ നടപടി സ്ഥിരീകരിച്ചാൽ ഇനിയൊരിക്കലും സുപ്രധാന ചുമതലകളിലൊന്നും നിയമിക്കാൻ സാധിക്കില്ല. ഇതു തന്നെയാണ് ഏറ്റവും മികച്ച ശിക്ഷയെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്.
അമേരിക്കയുടെ ഭരണഘടനയനുസരിച്ച് സഭ ആദ്യം വോട്ട് ചെയ്യുകയും തുടർന്ന സെനറ്റ് വിചാരണ ആരംഭിക്കുകയും ചെയ്യും എന്നതാണ്. ഹാജരായിട്ടുള്ള സെനറ്റംഗങ്ങളിൽ മൂന്നിൽ രണ്ടു ശതമാനം അംഗങ്ങൾക്കും വിചാരണ നടത്താം. ആകെ ഒൻപത് ഇംപീച്ച്‌മെന്റ് മാനേജർമാരെയാണ് സഭ ചുമതലയേൽപ്പിച്ചി രിക്കുന്നത്. എത്ര സമയം വിചാരണ നടക്കുന്നുവോ അത്രതന്നെ സമയം ട്രംപിനും തന്റെ വാദം നിരത്താൻ സമയം ലഭിക്കും.
സുപ്രിംകോടതി ചീഫ് ജസ്റ്റിസാണ് ഇംപീച്ച്‌മെന്റ് നടപടിയിൽ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്. എന്നൽ ട്രംപ് നിലവിൽ പ്രസിഡന്റല്ലാത്തതിനാൽ ഏറ്റവും മുതിർന്ന സെനറ്ററായ പാട്രിക് ലേയാണ് അദ്ധ്യക്ഷൻ. ഒരാഴ്ച നീണ്ടു നിൽക്കുന്ന നടപടിയാണ് അമേരിക്കയിലെ ഇംപീച്ച്‌മെന്റ്. 16 മണിക്കൂർ വീതം ഇരുവിഭാഗം അഭിഭാഷ കർക്കും ലഭിക്കും. ഒരു ദിവസം 8 മണിക്കൂറാണ് വാദത്തിനുള്ള സമയം. തുടർന്ന് സെനറ്റർമാർക്ക് ചോദ്യങ്ങളാവാം. തുടർന്ന് നിയമപരമായ വോട്ടിംഗും നടക്കും. അനുകൂലിച്ചും പ്രതികൂലിച്ചും വോട്ട് ചെയ്യാനാണ് അവസരം.
ട്രംപിന്റെ അഭിഭാഷകർ വെള്ളിയാഴ്ചയും ശനിയാഴ്ചയും വാദിക്കും. അടുത്തയാഴ്ചമാത്രമാണ് തുടർന്ന് തീരുമാനം ഉണ്ടാകു. മുമ്പ് ഉക്രയിൻ വിഷയത്തിൽ ട്രംപ് തന്റെ ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്ത് ജോ ബൈഡനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചതിനെതിരെയാണ് ഇംപീച്ച്‌മെന്റ് നടന്നത്. നിലവിൽ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടിയിൽ സെനറ്റർമാർ തന്നെ സാക്ഷ്യംവഹിച്ചാൽ മതിയെന്നാണ് ഡെമോക്രാറ്റ് അംഗങ്ങളുടെ തീരുമാനം.
















Comments