വാഷിംഗ്ടൺ: ക്യാപ്പിറ്റോൾ ആക്രമണത്തിലൂടെ ജനപ്രതിനിധികളെ ട്രംപ് കൊല്ലാൻ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് സെനറ്റംഗങ്ങൾ. ക്യാപ്പിറ്റോൾ ആക്രമണ ത്തിന്റെ പ്രേരണാകുറ്റം ട്രംപിന് മേൽ ചുമത്തിക്കൊണ്ടാണ് ഇംപീച്ച്‌മെന്റ് നടപടികൾ മുന്നേറുന്നത്. ക്യാപ്പിറ്റോൾ ആക്രമണത്തിൽ അണികളെ താൻ പ്രകോപിപ്പിച്ചില്ലെന്നാണ് ട്രംപ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ട്രംപിന്റെ എല്ലാ വാദങ്ങളും സെനറ്റ് അംഗങ്ങളും ഡെമോക്രാറ്റുകളും തളളുകയാണ്. ഇംപീച്ച്‌മെന്റ്ന്റെ ഭാഗമായി ആരോപണം ഉന്നയിക്കുന്ന പ്രശ്‌നങ്ങളുടെ തെളിവുകൾ നിരത്തിയാണ് ട്രംപിനെതിരെ വാദം ശക്തമാക്കുന്നത്.
അമേരിക്കൻ തെരഞ്ഞെടുപ്പിലെ ട്രംപിന്റെ വിവിധ പ്രസംഗങ്ങളിലെ പ്രകോപന പരമായ പരാമർശങ്ങൾക്കൊപ്പം അഞ്ചുപേർ കൊല്ലപ്പെടാൻ ഇടയായ ക്യാപ്പിറ്റോൾ ആക്രമണത്തിന് മുന്നോടിയായ പ്രസംഗവും വീഡിയോ ദൃശ്യമായി പ്രദർശി പ്പിക്കപ്പെട്ടു. ഏറെ സെനറ്റംഗങ്ങളും ഞെട്ടലോടെ കണ്ടുകൊണ്ടിരുന്നത് ക്യാപ്പിറ്റോൾ ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു. എല്ലാവരേയും ആക്രമിക്കാൻ തയ്യാറായ തെമ്മാടികൂട്ടമാണ് ഇരച്ചുകയറിയതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളെ ഉദാഹരിച്ച് ഭൂരിപക്ഷം പേരും ട്രംപിന്റെ പങ്ക് സ്ഥാപിക്കുന്ന തരത്തി ലാണ് എതിർവാദം നിരത്തിയത്.
















Comments