എറണാകുളം : രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ കോൺഗ്രസ് എം.എൽ.എക്കെതിരെ മതതീവ്രവാദികൾ. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ മതതീവ്രവാദികളുടെ സംഘടനയായ എസ്.ഡി.പി.ഐ ആണ് രംഗത്തെത്തിയത്. കുന്നപ്പിള്ളിക്കെതിരെ പ്രകടനം വിളിച്ചെത്തിയ സംഘം എം.എൽ.എയുടെ കോലം കത്തിച്ചു.
ആർ.എസ്.എസിന്റെ ക്ഷേത്രത്തിനു വേണ്ടി പണം നൽകിയ എം.എൽ.എക്കെതിരെ ജനകീയ വിചാരണ എന്ന ബാനറുമായാണ് എസ്.ഡി.പി.ഐക്കാർ പ്രകടനം വിളിച്ചത്. മതതീവ്രവാദ സംഘടനയും നിരവധി കേസുകളിൽ എൻ.ഐ.എ അന്വേഷണം നേരിടുന്ന സംഘടനയുമായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ പാർട്ടിയാണ് എസ്.ഡി.പി.ഐ.
സുപ്രീം കോടതി വിധിയനുസരിച്ച് രാമക്ഷേത്ര നിർമ്മാണം സർക്കാർ നിയന്ത്രിത ട്രസ്റ്റാണ് നടപ്പാക്കുന്നത്. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി ക്ഷേത്ര നിർമ്മാണത്തിന് സംഭാവന അഭ്യർത്ഥിച്ചിരുന്നു. വിവിധ മത സാംസ്കാരിക മേഖലയിലുള്ളവർ രാമക്ഷേത്രത്തിന് സംഭാവന നൽകുകയും ചെയ്തു. പ്രമുഖ കോൺഗ്രസ് നേതാവായ ദിഗ്‌വിജയ് സിംഗ് ഉൾപ്പെടെയുള്ളവർ തുക സമർപ്പിച്ചിട്ടുണ്ട്.
Comments