വാഷിംഗ്ടൺ: ചൈനയുടെ കുതന്ത്രങ്ങൾക്കെതിരെ ഒരിഞ്ച് പോലും പിന്നോട്ട് പോകരുതെന്ന ഉപദേശവുമായി മൈക്ക് പോംപിയോ. ചൈനയുടെ തലയ്‌ക്ക് തന്നെയടിക്കണം. അമേരിക്ക എപ്പോഴും ഒരടി മുന്നിലായിരിക്കണം. ട്രംപ് സ്വീകരിച്ച കടുത്ത നയങ്ങളിൽ ഒരുകാരണവശാലും വെള്ളം ചേർക്കരുതെന്നും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
‘അമേരിക്കയെ കടന്നുമുന്നോട്ട് പോകാൻ ഒരു കാരണവശാലും ചൈനയെ സമ്മതിക്കരുത്. കഴിഞ്ഞ 50 വർഷം കൊണ്ട് ചൈന അമേരിക്കയുടെ മേൽ വളരെ ആസൂത്രിതമായ കടന്നുകയറ്റമാണ് നടത്തിയത്. ഇവിടത്തെ ലക്ഷക്കണക്കിന് ജോലികളെല്ലാം അവർ സമർത്ഥമായി തട്ടിയെടുത്തു. നമ്മുടെ ബൗദ്ധിക രംഗത്തും അവർ കടന്നുകയറി. അവർ കടന്നുകയറി. പലതും മോഷ്ടിച്ചു. നമ്മുടെ ഗവേഷണ സ്ഥാപനങ്ങളിൽ അവർ നുഴഞ്ഞുകയറി. തുറന്നുപറയട്ടെ എല്ലാം നടന്നത് റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും മാറി മാറി ഭരിച്ച കാലത്തുതന്നെയാണെന്ന് മറക്കരുത്’ മൈക്ക് പോംപിയോ പറഞ്ഞു.
ബൈഡന്റെ നയങ്ങളിൽ ചൈന കടന്നുകറാതിരിക്കണമെങ്കിൽ അത് ഭരണകൂടം തീരുമാനിച്ചാൽ മാത്രമേ സാദ്ധ്യമാകൂ. ഹൂസ്‌ററണിലിരുന്ന് ചാരപ്പണി ചെയ്ത ചൈനയെ നാം പുറത്താക്കിയത് മറക്കരുതെന്നും പോംപിയോ ഓർമ്മിപ്പിച്ചു. ചൈന അടിമുടി തട്ടിപ്പിലൂടേയാണ് നിലനിൽക്കുന്നത്. ഒപ്പം എല്ലാ രാജ്യങ്ങളിലും അധിനിവേശത്തിന് ശ്രമിക്കുന്നു. ഇന്ന് ലോകം അത് തിരിച്ചറിഞ്ഞു. ഹോങ്കോംഗിലും തായ് വാനിലും അവരുടെ നയം കടന്നുകയറ്റമാണ്. അതിന് കാരണം നമ്മളാണെന്നും അമേരിക്ക ഇനി ലോകത്തിന് രക്ഷകരാകുമെന്ന് ഉറപ്പാണെന്നും പോംപിയോ പ്രത്യാശ പ്രകടിപ്പിച്ചു.
Comments