വാഷിംഗ്ടൺ: ട്രംപിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന വാദവുമായി റിപ്പബ്ലിക്കൻ സെനറ്റർ. റിപ്പബ്ലിക്കൻ നേതാവും രണ്ടാമത്തെ പ്രമുഖനുമായ ജോൺ തൂണെയാണ് ട്രംപിനെതിരായ നടപടികളിൽ അനുകൂലിക്കുന്നത്.
ട്രംപിനെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും വിലക്കണോ എന്ന ചോദ്യത്തിന് നിർദ്ദേശങ്ങളിലെ വിവിധ വിഷയങ്ങളിൽ ഗൗരവമുണ്ടെന്നും നടപ്പാക്കേണ്ട താണെന്നുമാണ് അഭിപ്രായം പറഞ്ഞത്.ചില നിർദ്ദേശങ്ങളെല്ലാം കണ്ടു. ചിലതിനോട് സഹകരിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായമെന്നാണ് തൂണേയുടെ പരാമർശം.
ഡെമോക്രാറ്റുകളുടെ വാദം പൂർത്തിയായ ശേഷം ഇന്നലെ മുതലാണ് റിപ്പബ്ലിക്കൻ അഭിഭാഷകർക്കും മറ്റ് പ്രതിനിധികൾക്കും ട്രംപിനായി വാദിക്കാൻ അവസരം ലഭിച്ചത്. ഭരണഘടനയിലെ 14-ാം ഭേദഗതിയനുസരിച്ച് ട്രംപിനെ മാറ്റിനിർത്ത ണമെന്ന വാദത്തിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നാണ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിലെ പോലും മുതിർന്നവരുടെ അഭിപ്രായം.
Comments