ഒട്ടാവ: കാനഡയ്‌ക്ക് ഇന്ത്യൻ നിർമ്മിത വാക്‌സിനെത്തുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കർഷക സമരത്തിൽ ഇന്ത്യൻ നിലപാടു കൾക്കെതിരെ പരാമർശം നടത്തിയ ട്രൂഡോ അത്തരം വിഷയങ്ങളിലെ തെറ്റി ദ്ധാരണ മാറിയെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏതായാലും കൊറോണ പ്രതിരോധത്തിൽ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞ ഇന്ത്യയുടെ വാക്‌സിൻ ലഭിക്കാൻ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും മറ്റ് വിഷയങ്ങൾ വാക്‌സിൻ വരവിനെ ബാധിച്ചിട്ടില്ലെന്നും ട്രൂഡോ പറഞ്ഞു.
‘നിലവിലെ വാക്‌സിൻ വിതരണം നടക്കുകയാണ്. എന്നാൽ മുഴുവൻ പേർക്കും ലഭ്യമാക്കാൻ പാകത്തിന് ഇന്ത്യയിൽ നിന്നുള്ള വാക്‌സിനും സ്വീകരിക്കാനാണ് തീരുമാനം. ചർച്ചകൾ പുരോഗമിക്കുകയാണ്.’ ട്രൂഡോ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ടു സംസാരിച്ചത് ഏറെ ഫലപ്രദമാണെന്ന് ട്രൂഡോ പറഞ്ഞു. വിവിധ വികസന വിഷയങ്ങൾ പരസ്പരം സംസാരിച്ചു. ആരോഗ്യ രംഗത്തെ ഇന്ത്യയുടെ നേട്ടം ലോകത്തിന് ഗുണകരമാണ്. തങ്ങൾക്കും അതിന്റെ ഗുണം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി.
















Comments