മെൽബൺ: നവോമി ഒസാക ഒട്ടും പ്രതീക്ഷിക്കാതെ കളിക്കളത്തിലേക്ക് പറന്നിറങ്ങി ഒരു ആരാധിക. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ മത്സരം നടക്കുന്നതിനിടെയാണ് ഒസാക്കയെ സ്‌നേഹിക്കാൻ അതിഥിയെത്തിയത്. തന്റെ ഇഷ്ടതാരത്തിന്റെ മൂക്കിലും മുഖത്തുമാണ് ആരാധിക സ്നേഹം പ്രകടിപ്പിച്ചത്. ഒസാക്കയുടേയും ആരാധികയുടേയും സ്‌നേഹപ്രകടന വീഡിയോ വൈറലായി.
നവോമി ഒസാക്ക കളിച്ചുകൊണ്ടിരിക്കേ പറന്നിറങ്ങിയത് തവിട്ടു നിറത്തോട് കൂടിയ ഒരു ചിത്രശലഭമായിരുന്നു. സർവ്വ് ചെയ്യാനായി മുഖമുയർത്തിയപ്പോഴാണ് കക്ഷി പറന്ന് ആദ്യം മുഖത്ത് വന്നിരുന്നത്. ഒരു വിധം പതിയെ എടുത്ത് കോർട്ടിന് വെളിയിലാക്കിയെങ്കിലും രണ്ടാമതും പറന്നുവന്നിരുന്നു. പിന്നെ കാലിൽ വന്നിരുന്ന ശലഭത്തെ ഒസാക നോവിക്കാതെ എടുത്തുമാറ്റാൻ നടത്തുന്ന ശ്രമങ്ങളാണ് ആരാധകർക്കും നല്ലൊരു കാഴ്ചയായി മാറിയത്. നീലനിറത്തിലുള്ള സിന്തറ്റിക് കോർട്ടും കറുപ്പും പിങ്ക് നിറത്തിലുള്ള ഒസാക്കയുടെ വേഷവും തവിട്ടു കലർന്ന നിറത്തോടു കൂടിയ ചിത്രശലഭവും എല്ലാം ചേർന്ന് തീർത്തും കളർഫുള്ളായി ടെന്നീസ് കളവും മാറി.
















Comments