ന്യൂഡൽഹി: ഹത്രാസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം. ഉമ്മയെ കാണാനാണ് ജാമ്യം അനുവദിച്ചത്. അഞ്ചുദിവസത്തേക്കാണ് ജാമ്യം. ഉമ്മയെ അല്ലാതെ മറ്റാരെയും കാണരുതെന്നും കോടതി കർശനമായി നിർദേശിച്ചിട്ടുണ്ട്.
മാദ്ധ്യമങ്ങളെ കാണരുതെന്നും കോടതി പ്രത്യേകമായി ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തിയാണ് യു.പി പോലിസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. സീദ്ദിഖ് കാപ്പനും കൂടെ അറസ്റ്റിലായ മൂന്നു പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണെന്ന് യുപി പോലീസ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നും യുപി പോലീസിന് തെളിവുകൾ ലഭിച്ചിരുന്നു.സിദ്ദിഖ് കാപ്പനു പുറമെ, അതിക് റഹ്മാൻ, മസൂദ് അഹമ്മദ്, ആലം എന്നിവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്.
ഹത്രാസിലേക്കുള്ള യാത്രാമധ്യേയാണ് കാപ്പനെ അറസ്റ്റ് ചെയ്തെതെന്ന് വ്യക്തമാക്കി കെയുഡബ്ല്യൂജെ സംഘടന രംഗത്തു വന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്താനും ഡൽഹി കലാപത്തിന് ധനസഹായം നൽകാനും സിദ്ദിഖ് കാപ്പനും സംഘവും വിദേശത്ത് നിന്നും ഫണ്ട് ശേഖരണം നടത്തിയതായും ഇഡി കണ്ടെത്തിയിരുന്നു.
















Comments