ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ബാഴ്‌സലോണയും പി.എസ്.ജിയും ഏറ്റുമുട്ടുന്നു. ക്ലബ്ബിനേക്കാൾ ആരാധകർ ഉറ്റുനോക്കുന്നത് മെസ്സിയും നെയ്മറും നേർക്കുനേർവരുന്നതാണ്. രണ്ടു പാദങ്ങളിലായി നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിലെ ആദ്യ പാദമത്സരത്തിനാണ് ബാഴ്‌സയുടെ സ്വന്തം തട്ടകമായ ക്യാമ്പ് ന്യൂവിൽ നയ്മറുടെ പാരീസ് സെയിന്റ് ജർമൈൻ ഇറങ്ങുന്നത്.
പരസ്പരം ഏറ്റുമുട്ടേണ്ടിവന്ന മൂന്ന് സീസണുകളിലിലെ ജയം ബാഴ്‌സക്കൊ പ്പമായിരുന്നു. 2012-13ലും 2014-15ലും 2016-17ലുമാണ് ഇരുവരും ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയത്. ചാമ്പ്യൻസ് ലീഗിൽ 1984ന് ശേഷം ക്യാമ്പ് നൂവിൽ ബാഴ്‌സ തോറ്റിട്ടില്ല.
കഴിഞ്ഞയാഴ്ച കോപ്പാ ഡെൽ റേയിലെ സെമിയിലെ ആദ്യപാദത്തിൽ സെവിയയോട് തോറ്റാണ് ബാഴ്‌സ കളത്തിലിറങ്ങുന്നത്. ഇതിനിടെ ലീഗിൽ ആൽവെസിനെ ക്യാപ് നൂ വിൽ 5-1ന് തകർത്തുവിട്ട ആത്മവിശ്വാസത്തിലുമാണ്. തുടർച്ചയായ നാല് ജയങ്ങളോടെയാണ് ലീഗിൽ പി.എസ്.ജി നിൽക്കുന്നത്. ഇതിനിടെ ഫ്രഞ്ച് കപ്പിന്റെ നാലാം റൗണ്ടിലെ ജയവും പി.എസ്.ജി സ്വന്തമാക്കി.
















Comments