നമുക്കെതിരെ യുഎപിഎ ചുമത്തിയേക്കാം, ടൂൾകിറ്റ് ഡിലീറ്റ് ചെയ്യണം:ഗ്രെ‌റ്റയുമായുള്ള ദിഷയുടെ വാട്‌സാപ്പ് ചാ‌റ്റുകൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമുക്കെതിരെ യുഎപിഎ ചുമത്തിയേക്കാം, ടൂൾകിറ്റ് ഡിലീറ്റ് ചെയ്യണം:ഗ്രെ‌റ്റയുമായുള്ള ദിഷയുടെ വാട്‌സാപ്പ് ചാ‌റ്റുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2021, 02:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കർഷകസമരത്തെ അനുകൂലിച്ച് ഗ്രെറ്റ തുൻബർഗ് പോസ്റ്റ് ചെയ്ത ടൂൾക്കിറ്റ് ആസൂത്രണം സംബന്ധിച്ച് നിർണ്ണായക തെളിവുകളാണ് ഡൽഹി പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൂൾകിറ്റ് പ്രചരിപ്പിച്ചത് രാജ്യത്തെ അപകീർത്തിപ്പെടുത്താനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.

ടൂൾകിറ്റ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് തങ്ങൾക്കെതിരെ യുഎപിഎ ചുമത്തിയേക്കുമെന്ന് ദിഷ രവി ഭയന്നിരുന്നു. കാർഷികസമരത്തിന് അനുകൂലമായി  ടൂൾകി‌റ്റ് ഉണ്ടാക്കുന്നതിന് വാട്‌സാപ്പിലൂടെയാണ് ദിഷയും ഗ്രെറ്റ തുൻബർഗും  ചർച്ച  നടത്തിയത്. ഈ വാട്സ്ആപ്പ് ചാറ്റുകൾ  ഡൽഹി പോലീസിന്  ലഭിച്ചിട്ടുണ്ട്.  വളരെ നിർണ്ണായകമായ തെളിവായാണ് ഇതിനെ പോലീസ് വിലയിരുത്തുന്നത്.

ദിഷ അയച്ചുകൊടുത്ത ടൂൾകി‌റ്റ് അബദ്ധത്തിൽ ഗ്രെ‌റ്റ ട്വി‌റ്ററിൽ പോസ്‌റ്റ് ചെയ്‌തതാണ് സംഭവം വിവാദമാകാൻ കാരണമായത്.   തുടർന്ന് എത്രയും വേഗം അത് പിൻവലിക്കാൻ ദിഷ വാട്‌സാപ്പ് ചാ‌‌റ്റിലൂടെ ഗ്രെ‌റ്റയോട് ആവശ്യപ്പെടുകയായിരുന്നു. ടൂൾകിറ്റ് പോസ്റ്റ് ചെയ്തതിലൂടെ തന്റെ കാര്യം കുഴപ്പത്തിലാകുമെന്ന് ദിഷ മനസ്സിലാക്കിയതായി പോലീസ് എടുത്തു പറയുന്നുണ്ട്.  ടൂൾകിറ്റ് പോസ്റ്റ് ചെയ്തത് വിവാദമായപ്പോൾ തന്നെ തങ്ങൾക്കെതിരെ യുഎപിഎ ചുമത്തിയേക്കാം എന്ന് ദിഷ ഗ്രെറ്റയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്.

ടൂൾകി‌റ്റിലൂടെ വൻ പ്രചാരണം  അഴിച്ചുവിടാനും അതിലൂടെ ഇന്ത്യയുടെ അന്താരാഷ്‌ട്ര തലത്തിലെ പ്രതിച്ഛായ തകർക്കാനുമായിരുന്നു ഇവരുടെ തീരുമാനമെന്നാണ് ഡൽഹി  പോലീസ് വ്യക്തമാക്കുന്നത്.  ബംഗളൂരു സ്വദേശിയായ ദിഷ രവിയും മലയാളിയും മുംബൈ ഹൈക്കോടതി അഭിഭാഷകയുമായ നികിത ജേക്കബും പൂനെ സ്വദേശിയായ എഞ്ചിനീയർ ശന്തനുവുമാണ് ടൂൾകി‌റ്റ് സൃഷ്‌ടിച്ചതെന്നാണ്  പോലീസ്   പറയുന്നത്.

റിപബ്ളിക് ദിനത്തിൽ ട്വി‌റ്ററിൽ വൻ പ്രചരണം നടത്താൻ ഖാലിസ്ഥാൻ സംഘടനകളുമായി ചേർന്ന്  ഇവർ സൂം കോൺഫ്രൻസ് നടത്തിയതായും ഡൽഹി പോലീസ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും സൂം ആപ്പിനോട് ഡൽഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: toolkit
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies