കൊൽക്കത്ത: തന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും എല്ലാവരും ഭയപ്പെട്ടതുപോലത്തെ ഒരു അവസ്ഥയില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. രണ്ടാമതും ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയ ശേഷമുള്ള തന്റെ ആരോഗ്യസ്ഥിതി വിശദീകരിക്കുകയായിരുന്നു ഗാംഗുലി.
രണ്ടു തവണ ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് ഗാംഗുലി തന്റെ ആരാധകരുടെ ഉത്കണ്ഠ അകറ്റാൻ പ്രസ്താവനയുമായി രംഗത്തെത്തിയത്. ടീം ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നടക്കുന്നതിന് തൊട്ടുമുമ്പാണ് ബി.സി.സി.ഐ അദ്ധ്യക്ഷനായ സൗരവ് ഗാംഗുലി രണ്ടാമതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഏപ്രിലിൽ നടക്കാനിരിക്കുന്ന ഐ.പി.എല്ലിന്റെ ഒരുക്കത്തിനിടെ ഹൃദയ സംബന്ധമായ താളപ്പിഴ ഗാംഗുലി ആരാധകരേയും ക്രിക്കറ്റ് ലോകത്തേയും ഞെട്ടിച്ചിരുന്നു.
കൊൽക്കത്തയിലെ വുഡ്‌ലാന്റ്ഡ്‌സ് ആശുപത്രിയിലാണ് ചികിത്സ നടത്തിയത്. ജനുവരി 2ന് ആദ്യ ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ് 20-ാം ദിവസമാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. ജനുവരി 28നാണ് വീണ്ടും
ആഞ്ജിയോപ്ലാസ്റ്റി നടത്തിയത്. രണ്ട് ഹൃദയധമനികളിലുമായി രണ്ട് സ്റ്റെന്റുകളിട്ടാണ് തടസ്സം നീക്കിയത്.
















Comments