ന്യൂഡൽഹി: ലൗ ജിഹാദിനെതിരെ നിയമം പാസ്സാക്കിയ സംസ്ഥാനങ്ങൾ ക്കെതിരായ എല്ലാ പരാതിയും ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരനായ വ്യക്തിയുടെ ഹർജിയിലെ രണ്ട് സംസ്ഥാനങ്ങൾക്ക് പുറമേ ഹിമാചലിനേയും മദ്ധ്യപ്രദേശിനേയും ഉൾപ്പെടുത്തുമെന്നും സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡേയുടെ ബഞ്ചാണ് തീരുമാനം അറിയിച്ചത്. ഒപ്പം ഉത്തർപ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജമാ അത് ഉലുമ ഐ ഹിന്ദ് എന്ന സംഘടനയ്‌ക്ക് കക്ഷിചേരാൻ അനുവാദവും നൽകി.
മതപരിവർത്തനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളേയും ലൗ ജിഹാദെന്ന വകുപ്പിൽപ്പെടുത്തരുതെന്നാണ് പരാതി. ഹർജിയുടെ അടിസ്ഥാനത്തിൽ നിലവിൽ നിയമമുള്ള സംസ്ഥാനങ്ങളെ ഒരുമിച്ച് ചേർത്ത് വാദം കേൾക്കാനാണ് സുപ്രീംകോടതി തീരുമാനം. ഉത്തർപ്രദേശിലേയും ഉത്തരാഖണ്ഡിലേയും സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാറുകൾക്കെതിരെ ഒരു സന്നദ്ധ സംഘടന പരാതി നൽകിയത്. വിശാൽ താക്കറേ എന്ന വ്യക്തിയും സിറ്റിസൺ ഫോർ ജസ്റ്റിസ് ആന്റ് പീസ് എന്ന സംഘടനയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
രാജ്യം മുഴുവൻ മതപരിവർത്തനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ലൗ ജിഹാദായി കണ്ട് മുസ്ലീങ്ങൾക്കെതിരെ ഭരണകൂടം എടുക്കുന്ന നടപടികളവസാനിപ്പിക്കണമെന്നാണ് പരാതിക്കാരുടെ വാദം. ഇതിനിടെ എ.എസ്.ബൊപ്പണ്ണയും വി.രാമസുബ്രമണ്യനും അടങ്ങുന്ന ഡിവിഷൻ ബഞ്ച് വിവാദ വകുപ്പുകളെ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു. ഉത്തർപ്രദേശിലേയും ഉത്തരാഖണ്ഡിലേയും രണ്ടു വ്യത്യസ്ത കേസ്സുകളാണ് കോടതി പരിഗണിച്ചത്.
















Comments