ബംഗളൂരു: വീടുപണിക്കായി സ്വരൂപിച്ചുവെച്ച പണം ചിതലരിച്ചു നശിച്ചുപോയതിന്റെ വിഷമത്തിലാണ് കർണ്ണാടകയിലെ വ്യാപാരിയായ ബിജിലി ജമാലയ്യ.സമ്പാദ്യമെല്ലാം സ്ഥിരമായി സൂക്ഷിച്ച ഇരുമ്പുപെട്ടിയിലാണ് ചിതലരിച്ചത്. കൃഷ്ണാ ജില്ലയിലാണ് ജമാലയ്യയുടെ വ്യാപാരം . എല്ലാ ദിവസവും കിട്ടുന്ന പണം കെട്ടുകളാക്കി ഇരുമ്പുപെട്ടിയിൽ സൂക്ഷിക്കും. ഇരുമ്പുപെട്ടിയിൽ പണം ഭദ്രമാണെന്നാണ് ജമാലയ്യ കരുതിയത്. എന്നാൽ പെട്ടിക്കകത്ത് ചിതലരിച്ച് നോട്ടുകെട്ടുകളെല്ലാം തന്നെ ഉപയോഗിക്കാനാകാത്തവണ്ണം നശിച്ചുപോയി.
അഞ്ഞൂറിന്റേയും ഇരുന്നൂറിന്റേയും നോട്ടുകളായിരുന്നു കൂടുതലുമുണ്ടായിരുന്നത്. ഒരിക്കലും ജമാലിയ്യ ബാങ്കിൽ പണം സൂക്ഷിക്കാറില്ല. വീടുപണിക്കായിട്ടാണ് പണം സ്വരൂപിച്ചു വെച്ചത്. നോട്ടുകൾ ചിതലരിച്ചതിലെ സങ്കടം സഹിക്കവയ്യാതെ വഴിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ചിതലരിച്ച നോട്ടുകൾ വിതരണം ചെയ്തതോടെയാണ് പ്രദേശവാസികൾ സംഭവം അറിഞ്ഞത്. പോലീസെത്തി നടത്തിയ പരിശോധനയിലാണ് സഞ്ചിയിൽ കെട്ടി സൂക്ഷിച്ച നിലയിൽ ചിതലരിച്ച പണം കണ്ടെത്തിയത്.
















Comments