ന്യൂഡൽഹി: പെസഫിക് മേഖലയുടെ കരുത്തിനായി രൂപീകരിച്ച ക്വാഡ് സഖ്യരാജ്യങ്ങൾ പ്രവർത്തനം വേഗത്തിലാക്കുന്നു. ക്വാഡിന്റെ മന്ത്രിതല മൂന്നാംവട്ട ചർച്ചകളാണ് ഇന്ന് ആരംഭിട്ടത്. അമേരിക്കയുടെ നേതൃത്വത്തിലാരംഭിച്ച സഖ്യത്തിൽ ഇന്ത്യ നിർണ്ണായക സാന്നിദ്ധ്യമായിക്കഴിഞ്ഞു. പെസഫിക്കിലെ പ്രധാന രാജ്യങ്ങളായ ഓസ്‌ട്രേലിയയും ജപ്പാനുമാണ് ക്വാഡിലുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് സഖ്യത്തിന്റെ അവസാന യോഗം നടന്നത്.
പെസഫിക് മേഖലയിലെ പ്രധാന രാജ്യങ്ങളും ചെറുരാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് ക്വാഡിന്റെ ലക്ഷ്യം. വാണിജ്യരംഗത്തും പ്രതിരോധരംഗത്തും സഹകരണം വർദ്ധിപ്പിക്കാനാണ് ക്വാഡെന്ന പേരിൽ നാല് രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചത്. ചൈനയുടെ അധിനിവേശ ശ്രമങ്ങളും ഭീഷണികളും വ്യാപകമായ തോടെയാണ് അമേരിക്ക നീക്കം ശക്തമാക്കിയത്. ഇന്ത്യക്കെതിരെ ചൈനയുടെ അധിനിവേശ ശ്രമം നടന്നതോടെ പെസഫിക്കിലെ നാവിക സേനാ വ്യൂഹത്തിനൊപ്പം ചേരാൻ അമേരിക്ക ഇന്ത്യയോട് അഭ്യർത്ഥിക്കുകയായിരുന്നു.
വിയറ്റ്‌നാം, തായ്‌വാൻ, ഹോങ്കോംഗ്, ഇന്തോനേഷ്യ തുടങ്ങി ചെറുരാജ്യങ്ങളെ വറുതിയിലാക്കാൻ ചൈന നടത്തിയ ശ്രമങ്ങളും ക്വാഡ് സഖ്യം ഫലപ്രദമായി നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വതന്ത്രമായ സമുദ്ര യാത്രകളും കപ്പൽചരക്ക് ഗതാഗതവും അതിർത്തി സുരക്ഷയുമാണ് ക്വാഡ് സഖ്യം പ്രധാനമായും ശ്രദ്ധിക്കുന്നത്. ചെറുരാജ്യങ്ങളെ സംരക്ഷിക്കാൻ ജപ്പാന്റെ നാവികസേനകളോട് അമേരിക്ക അഭ്യർത്ഥിച്ചതോടെ മേഖലയിലെ ക്വാഡ് സഖ്യത്തിന്റെ നാവിക സേനകളുടെ കരുത്ത് പതിന്മടങ്ങായി.
















Comments