ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമം നടക്കാൻ കാരണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പാളിച്ചയാണെന്ന വാദം തള്ളി ഡൽഹി പോലീസ്. കർഷകസമരവും അന്ന് തീരുമാനിച്ചിരുന്ന ട്രാക്ടർ റാലിയുമടക്കം എല്ലാ പരിപാടികളും കൃത്യമായി പോലീസ് അറിഞ്ഞിരുന്നു. പോലീസ് മേധാവി എസ്.എൻ. ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻധാരണ തെറ്റിച്ചവരേയും വഞ്ചിച്ചവരേയും അക്രമികളെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പോലീസ് മേധാവി പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിലെ കർഷകസമരത്തിൽ ചിലർ നുഴഞ്ഞുകയറുമെന്ന വിവരം പോലീസിനുണ്ടായിരുന്നുവെന്നും അതിനനുസരിച്ച് സേനയെ നിയോഗിച്ചി രുന്നെന്നും ശ്രീവാസ്തവ പറഞ്ഞു. വഞ്ചകരേയും രാജ്യവിരുദ്ധ ശക്തികളേയും തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും നടപടികൾ വേഗത്തിലാക്കിയെന്നും ശ്രീവാസ്തവ വ്യക്തമാക്കി.
കർഷക റാലിയുമായി ബന്ധപ്പെട്ട എല്ലാ നേതാക്കൾക്കും പ്രമുഖർക്കും പോലീസ് നോട്ടീസ് നൽകി തെളിവു ശേഖരിക്കൽ തുടരുകയാണ്. സൈബർ വിഭാഗവും സമാന്തരമായി എല്ലാ ഫോൺകോളുകളും ട്രാക് ചെയ്തു കഴിഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തിയ ശ്രമങ്ങളും തിരിച്ചറിഞ്ഞെന്നും ശ്രീവാസ്തവ പറഞ്ഞു. ഇതുവരെ 152 പേരെ വിവിധ കേസ്സുകളിലായി അറസ്റ്റ് ചെയ്‌തെന്നും ശ്രീവാസ്തവ അറിയിച്ചു.
Comments