മാലി : ഒരു പക്ഷിയ്‌ക്ക് അതിന്റെ ചിറകുകളേപ്പോലെയാണ് ഇന്ത്യയും മാലിദ്വീപുമെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ്. കേന്ദ്ര വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിന്റെ സന്ദർശന വേളയിലാണ് അബ്ദുള്ള ഷാഹിദിന്റെ പരാമർശം. ഹിന്ദിയിലായിരുന്നു അബ്ദുള്ള ഷാഹിദ് പരാമർശം നടത്തിയത്.
ഒരേ താത്പര്യത്തോടെ ഒരുമിച്ച് മുന്നേറി ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും മാലിദ്വീപും. രണ്ടു രാജ്യങ്ങളിലേയും ജനങ്ങളാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. ചരിത്രപരവും സാംസ്കാരികവും സുദൃഢവുമായ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിദ്വീപിന്റെ കായിക മേഖലയിലെ വികസനത്തിൽ സഹകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് അദ്ദേഹം നദി അറിയിച്ചു.
എസ്.ജയശങ്കറിന്റെ സന്ദർശന വേളയിൽ നിരവധി ധാരണ പത്രങ്ങൾ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. മാലിദ്വീപിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ധാരണാപത്രങ്ങളാണിവ. കൊറോണക്കെതിരായ പോരാട്ടത്തിലും മാലിദ്വീപിന് വലിയ പിന്തുണയാണ് ഇന്ത്യ നൽകുന്നത്.
ചൈനയുടെ അധിനിവേശ ശ്രമങ്ങൾക്ക് തടയിടാൻ മാലിദ്വീപിന് ഇന്ത്യ വലിയ സഹായമാണ് ചെയ്യുന്നത്. ചൈന അനുകൂല ഭരണാധികാരികളെ പുറത്താക്കി ഇന്ത്യയോട് സൗഹൃദമുള്ള സർക്കാരാണ് ഇപ്പോൾ മാലിദ്വീപ് ഭരിക്കുന്നത്.
"A bird in flight, stays true on course, with not one but two wings in synchronised motion. Our two countries are just like those wings. We work in harmony, we work together, with the same interests, aiming to reach the same destination" pic.twitter.com/9lmpDemjKY
— Abdulla Shahid (@abdulla_shahid) February 20, 2021
Comments