എല്ലാ വര്‍ഷവും മുടങ്ങാതെ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല ഇടുന്നവര്‍ ഏറെയാണ്. എന്നാല്‍ ഈ വര്‍ഷം കൊറോണ വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ തന്നെ ഇത്തവണ ക്ഷേത്രത്തില്‍ ചെന്ന് പൊങ്കാലയിടാന്‍ സാധിക്കുകയില്ല. പകരം സ്വന്തം വീട്ടില്‍ തന്നെയാണ് പൊങ്കാല അടുപ്പ് കൂട്ടേണ്ടത്. എങ്ങനെയാണ് പൊങ്കാല എടുപ്പ് കൂട്ടേണ്ടത് എന്നും പൊങ്കാലയിടാന്‍ ആവശ്യമായ കാര്യങ്ങളും ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്നതാണ്. എങ്കിലും ചിലര്‍ക്കെങ്കിലും ഇതില്‍ സംശയമുണ്ടാകും.. എങ്ങനെയാണ് പായസ പൊങ്കാല തയ്യാറാക്കേണ്ടത് എന്ന് നോക്കാം. കുംഭമസത്തിലെ മകം നാളിലാണ് പൊങ്കാല ഉത്സവം നടത്താറുള്ളത്.
ഈ വര്‍ഷം ഫെബ്രുവരി 27 നാണ് പൊങ്കാല. കിഴക്കു ഭാഗത്തായി വേണം പൊങ്കാല അടുപ്പ് കൂട്ടാന്‍. മൂന്നു ഇഷ്ടിക കൊണ്ട് അടുപ്പ് കൂട്ടിയതിനു ശേഷം അതിനു മുകളില്‍ മണ്‍കലത്തില്‍ വെള്ളം വെയ്‌ക്കുക. ഒരു ഗ്ലാസ് അരിയ്‌ക്ക് ഏഴ് ഗ്ലാസ് വെളളമാണ് വെയ്‌ക്കേണ്ടത്. കൊതുമ്പും ചൂട്ടും ഉപയോഗിച്ചാണ് പൊങ്കാല അടുപ്പ് കത്തിക്കേണ്ടത്. സാധാരണ ക്ഷേത്രത്തില്‍ നിന്നാണ് പൊങ്കാല അടുപ്പിലേയ്‌ക്ക് തീ പകര്‍ന്നു നല്‍കുന്നത്. എന്നാല്‍ വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ വിളക്ക് കത്തിച്ചു വെച്ച ശേഷം അതില്‍ നിന്ന് അതിനാണ് അടുക്കലേക്ക് പകരേണ്ടത്. വെളളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് ഒരു ഗ്ലാസ് അരി നന്നായി കഴുകി ഇട്ടു കൊടുക്കുക.
ഇത് ഒരു മുക്കാല്‍ വേവാകുമ്പോള്‍ പതച്ച് കലത്തില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നു. അതിനു ശേഷം അതിലേയ്‌ക്ക് എടുത്ത അരിയുടെ മുക്കാല്‍ ഭാഗത്തോളം അളവില്‍ ശര്‍ക്കര ഇട്ടുകൊടുക്കുക. അവ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അതിലേയ്‌ക്ക് അരിയുടെ പകുതി അളവില്‍ തേങ്ങയും പഴവും ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. അവ നന്നായി ഇളക്കി യോജിപ്പിച്ച ശഷം അതിലേയ്‌ക്ക് മൂന്നോ നാലോ ടീസ്പൂണ്‍ നെയ്യ് ഒഴിക്കുക. പിന്നീട് അടുപ്പിലെ തീ അണച്ച് പരിസരം വൃത്തിയാക്കി ഒരു ഇല കൊണ്ട് മൂടി വെയ്‌ക്കുക. ഇത്തരത്തിലാണ് പായസ പൊങ്കാല തയ്യാറാക്കുന്നത്. എല്ലാവര്‍ക്കും ഇത്തവണ വീട്ടില്‍ തന്നെ പൊങ്കാല ഇടാവുന്നതാണ്.
















Comments