ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്. ക്ഷേത്രങ്ങൾ ഭക്തർക്ക് കൈമാറണമെന്നും ജഗ്ഗി വാസുദേവ് പരസ്യമായി ആവശ്യപ്പെട്ടു. മതേതരത്വത്തിന്റെ നിർവചനം സർക്കാർ മനസിലാക്കണമെന്നും ക്ഷേത്രങ്ങളുടെ സംരക്ഷണം ഹിന്ദു സമൂഹത്തിലെ ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ക്ഷേത്രങ്ങൾ കൈവശപ്പെടുത്താനുള്ള മാനസികാവസ്ഥ തുടങ്ങിവെച്ചതെന്നും ജഗ്ഗി വാസുദേവ് ഓർമ്മിപ്പിച്ചു. അന്നു മുതൽ ഇന്നുവരെ ഹിന്ദു ആരാധനലായങ്ങൾ വിവേചനം നേരിടുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഭക്തരുടെ കൈകളിൽ വരുമ്പോൾ, ഈ പുണ്യസ്ഥലങ്ങളുടെ ഭാവി സുരക്ഷിതമാകും. മാത്രമല്ല, അപ്പോൾ മാത്രമെ മതേതരത്വത്തിന്റെ യഥാർത്ഥ ചിത്രം സാക്ഷാത്കരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.മതേതരത്വം എന്നാൽ മതത്തിന്റെ കാര്യങ്ങളിൽ സർക്കാർ ഇടപെടരുതെന്നും ഗവൺമെന്റിന്റെ വഴിയിൽ മതം വരരുതെന്നും ആണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ക്ഷേത്രങ്ങളുടെ അഭിവൃദ്ധി കണ്ട അത്യാഗ്രഹത്തിൽ ആണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്ഷേത്രങ്ങൾ ഏറ്റെടുത്തത്. ഇന്നും തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ അവസ്ഥ ദയനീയമാണ്. ഒരു തവണ പോലും ആരാധന നടത്താൻ സാധിക്കാത്ത 11,999 ക്ഷേത്രങ്ങൾ തമിഴ്നാട്ടിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 34 ആയിരം ക്ഷേത്രങ്ങളിൽ വാർഷിക വരുമാനം 10 ആയിരം രൂപയിൽ കുറവാണ്. 37 ആയിരം ക്ഷേത്രങ്ങളിൽ സ്ഥിരമായി പൂജ നടത്താൻ ഒരാൾ മാത്രമെ ഉള്ളൂ. അത്തരമൊരു സാഹചര്യത്തിൽ ക്ഷേത്രങ്ങളുടെ പരിപാലനം, സുരക്ഷ എന്നിവ സംബന്ധിച്ച് സർക്കാർ ആലേചിക്കണമെന്ന് ജഗ്ഗി വാസുദേവ് ആവശ്യപ്പെട്ടു.
മാനവ് സേവ സൻസ്ഥാൻ എന്ന ഈശാ ഫൗണ്ടേഷന്റെ സ്ഥാപകനാണ് സദ്ഗുരു ജഗ്ഗി വാസുദേവ്. ഇന്ത്യ ഉൾപ്പെടെ അമേരിക്ക, ഇംഗ്ലണ്ട്, ലെബനൻ, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഈശ ഫൗണ്ടേഷന് സജീവ പ്രവർത്തനമുണ്ട്. നിരവധി സാമൂഹിക, വികസന പദ്ധതികളിലും ഈശയുടെ പങ്ക് വലുതാണ്.
















Comments