മതേതരത്വത്തിൻറെ നിർവ്വചനമെന്തെന്ന് സർക്കാർ പറയണം:ക്ഷേത്രനടത്തിപ്പ് ഭക്തരെ ഏൽപ്പിക്കണമെന്നും സദ്ഗുരു ജഗ്ഗിവാസുദേവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതേതരത്വത്തിന്റെ നിർവ്വചനമെന്തെന്ന് സർക്കാർ പറയണം:ക്ഷേത്രനടത്തിപ്പ് ഭക്തരെ ഏൽപ്പിക്കണമെന്നും സദ്ഗുരു ജഗ്ഗിവാസുദേവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2021, 04:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്.  ക്ഷേത്രങ്ങൾ ഭക്തർക്ക് കൈമാറണമെന്നും ജഗ്ഗി വാസുദേവ് പരസ്യമായി ആവശ്യപ്പെട്ടു. മതേതരത്വത്തിന്റെ നിർവചനം സർക്കാർ  മനസിലാക്കണമെന്നും ക്ഷേത്രങ്ങളുടെ സംരക്ഷണം ഹിന്ദു സമൂഹത്തിലെ ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്നും  അദ്ദേഹം  ആവശ്യപ്പെട്ടു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ക്ഷേത്രങ്ങൾ കൈവശപ്പെടുത്താനുള്ള മാനസികാവസ്ഥ തുടങ്ങിവെച്ചതെന്നും ജഗ്ഗി വാസുദേവ് ഓർമ്മിപ്പിച്ചു. അന്നു മുതൽ ഇന്നുവരെ ഹിന്ദു ആരാധനലായങ്ങൾ വിവേചനം നേരിടുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഭക്തരുടെ കൈകളിൽ വരുമ്പോൾ, ഈ പുണ്യസ്ഥലങ്ങളുടെ ഭാവി സുരക്ഷിതമാകും. മാത്രമല്ല, അപ്പോൾ മാത്രമെ മതേതരത്വത്തിന്റെ യഥാർത്ഥ ചിത്രം സാക്ഷാത്കരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.മതേതരത്വം എന്നാൽ മതത്തിന്റെ കാര്യങ്ങളിൽ സർക്കാർ ഇടപെടരുതെന്നും ഗവൺമെന്റിന്റെ വഴിയിൽ മതം വരരുതെന്നും ആണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ക്ഷേത്രങ്ങളുടെ അഭിവൃദ്ധി കണ്ട അത്യാഗ്രഹത്തിൽ ആണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്ഷേത്രങ്ങൾ ഏറ്റെടുത്തത്. ഇന്നും തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ അവസ്ഥ ദയനീയമാണ്. ഒരു തവണ പോലും ആരാധന നടത്താൻ സാധിക്കാത്ത 11,999 ക്ഷേത്രങ്ങൾ തമിഴ്നാട്ടിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 34 ആയിരം ക്ഷേത്രങ്ങളിൽ  വാർഷിക വരുമാനം 10 ആയിരം രൂപയിൽ കുറവാണ്. 37 ആയിരം ക്ഷേത്രങ്ങളിൽ സ്ഥിരമായി പൂജ നടത്താൻ ഒരാൾ മാത്രമെ ഉള്ളൂ. അത്തരമൊരു സാഹചര്യത്തിൽ ക്ഷേത്രങ്ങളുടെ പരിപാലനം, സുരക്ഷ എന്നിവ സംബന്ധിച്ച് സർക്കാർ ആലേചിക്കണമെന്ന് ജഗ്ഗി വാസുദേവ് ആവശ്യപ്പെട്ടു.

മാനവ് സേവ സൻസ്ഥാൻ എന്ന ഈശാ ഫൗണ്ടേഷന്റെ സ്ഥാപകനാണ് സദ്ഗുരു ജഗ്ഗി വാസുദേവ്. ഇന്ത്യ ഉൾപ്പെടെ അമേരിക്ക, ഇംഗ്ലണ്ട്, ലെബനൻ, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഈശ ഫൗണ്ടേഷന് സജീവ പ്രവർത്തനമുണ്ട്. നിരവധി സാമൂഹിക, വികസന പദ്ധതികളിലും ഈശയുടെ പങ്ക് വലുതാണ്.

Tags: Jaggi Vasudev
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies