ന്യൂഡൽഹി: ഇന്ത്യൻ കളിപ്പാട്ട മേഖലയുടെ മുഖമുദ്രയായ ആൾ ഇന്ത്യാ ടോയ് ഫെയർ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ടോയ് ഫെയർ വീഡിയോ കോൺഫറൻസിലൂടെ തുടക്കമിടും. ഇന്ത്യൻ കളിപ്പാട്ടവിപണിയുടെ സാംസ്‌കാരികവും ആധുനികതയും ഒത്തുചേരുന്ന പ്രദർശനവും വ്യാപാര മേളയുമാണ് ഇന്ന് നടക്കുന്നത്. മാർച്ച് മാസം 2-ാം തീയതിവരെയാണ് വെർച്വലായിട്ടാണ് മേള നടക്കുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെ ലോകത്തിലെവിടെയിരുന്നും ടോയ് ഫെയറിന്റെ ഭാഗമാകാം. കളിപ്പാട്ടങ്ങൾ വാങ്ങുവാനും സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
കളിപ്പാട്ടങ്ങൾ ഏതൊരു വ്യക്തിയുടേയും സ്വഭാവരൂപീകരണത്തിന് ലോകത്തിലെവിടേയും സ്വാധീനം ചെലുത്തുന്നവയാണ്. ഇന്ത്യയിലെ കുട്ടികളുടെ മാനസികവും ശാരിരികവുമായ വളർച്ചയ്‌ക്ക് കളിപ്പാട്ടങ്ങൾ പരമ്പരാഗതമായി തന്നെ പ്രാധാന്യമുള്ളവയാണ്. അവരുടെ മാനസിക ഉല്ലാസം, തിരിച്ചറിയാനുള്ള ശേഷി എല്ലാം ഇതിലൂടെ വർദ്ധിക്കുന്നുവെന്നും പ്രധാനമന്ത്രി മുന്നോടിയായി മൻകീ ബാതിലൂടെ പങ്കുവെച്ചിരുന്നു.
ടോയ്‌ഫെയർ കുട്ടികളേക്കാളുപരി മതാപിതാക്കളേയും അദ്ധ്യാപകരേയും ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്ന പ്രത്യാശ വ്യാപാര സമൂഹവും പങ്കുവെച്ചു. ആയിരത്തോളം വ്യാപാരി കളാണ് വെർച്വൽ പ്ലാറ്റ്‌ഫോമിൽ മേളയ്‌ക്കായി അണിനിരക്കുന്നത്. വിവിധ തരം കളിപ്പാട്ടങ്ങൾക്കപ്പുറം പസിൽസ്, മറ്റ് കളിഉപകരണങ്ങൾ, ബുദ്ധിവികാസ ഉപകരണങ്ങളെന്നിവയും മേളയിലുണ്ടായിരിക്കും. മേളയ്‌ക്കൊപ്പം കുട്ടികൾക്ക് വെർച്വലായി പങ്കെടുക്കാവുന്ന മത്സരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
















Comments