വാഷിംഗ്ടൺ: ഇടവേളയ്‌ക്ക് ശേഷം അഫ്ഗാൻ പ്രശ്‌നത്തിൽ സജീവമായി ഇടപെടാൻ അമേരിക്ക ഒരുങ്ങുന്നു. താലിബാനുമായുള്ള ചർച്ചകളാണ് പുന:രാരംഭിക്കുന്നത്. ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ ചർച്ചയാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി താലിബാൻ അഫ്ഗാനിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ അമേരിക്ക ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന കരാർ അവലോകന ചർച്ചകൾ പുന:രാരംഭിക്കുന്നത്. മേഖലയിലെ രാജ്യങ്ങളുടെ പ്രാതിനിധ്യത്തിൽ ഇന്ത്യ നിർണ്ണായകമാണെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്ട്ട്‌മെന്റ് അറിയിക്കുന്നത്.
അഫ്ഗാനിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സാൽമായ് ഖാലിൽസാദാണ് കാബൂളി ലെത്തുന്നത്. തുടർന്ന് ദോഹയിൽ വെച്ച് താലിബാനും അഫ്ഗാൻ ഭരണകൂടവുമായി ചർച്ച നടത്തുമെന്നാണറിവ്. ചർച്ചകളോടനുബന്ധിച്ച് സാൽമായ് ഇസ്ലാമാബാദും ന്യൂഡൽഹിയും സന്ദർശിക്കും.
പ്രത്യേക പ്രതിനിധിയും അഫ്ഗാനിലെ സമാധാന ശ്രമങ്ങളുടെ ചുമതലക്കാരനുമായ സാൽമായ് ഖാലിൽസാദും സംഘവും കാബൂളും ദോഹയും മറ്റ് പ്രവിശ്യാ തലസ്ഥാനങ്ങളും സന്ദർശി ക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. താലിബാനുമായും
അഫ്ഗാൻ ഭരണകർത്താക്കളുമായും മുൻപ് നടന്ന ചർച്ചകളുടെ തുടർച്ചയാണ് നടക്കാൻ പോകുന്നത്. ഇവർക്കൊപ്പം മേഖലയിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടേയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
















Comments