ന്യൂയോർക്ക്: അന്താരാഷ്‌ട്ര ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരം സമർപ്പണം ആരംഭിച്ചു. ടെലിവിഷൻ രംഗത്ത് നെറ്റ്ഫ്‌ലിക്‌സിലൂടെ ആഗോള പ്രശസ്തമായ ദ ക്രൗണിനാണ് നാല് പുരസ്‌കാരങ്ങൾ ലഭിച്ചത്. സിനിമാ രംഗത്ത് മികച്ച സംവിധായിക പുരസ്‌കാരത്തിന് ചൈനീസ് വംശജ അർഹയായി. ചാഡ്വിക് ബോസ്മാനെന്ന നടന് മരണാന്തര ബഹുമതി ലഭിച്ചു
മികച്ച സീരിയൽ എന്നതിനും അഭിനയത്തിന് മൂന്ന് താരങ്ങൾക്കുമാണ് പുരസ്‌കാരം ലഭിച്ചത്. എമ്മ കോറിൻ, ജോഷ് ഒ കോർണർ, ഗില്ലിയൻ ആൻഡേഴ്‌സൺ എന്നിവർക്കാണ് പുരസ്‌കാരം. ടെലിവിഷൻ രംഗത്തെ തന്നെ ഹാസ്യ സംഗീത പരിപാടി ഉൾപ്പെട്ട പരമ്പരയായ ഷിറ്റ്‌സ് ക്രീക്കിന് അഞ്ച് ബഹുമതി ലഭിച്ചു.
സിനിമാ മേഖലയിൽ ചൈനീസ് വംശജയായ ചാലോയ് സാവോവിന് മികച്ച സംവിധായിക പുരസ്‌കാരം ലഭിച്ചു. നോമാഡ് ലാന്റ് എന്ന സിനിമയ്‌ക്കാണ് പുരസ്‌കാരം. ഗോൾഡൻ ഗ്ലോബ് ചരിത്രത്തിൽ ബഹുമതിക്കർഹയാകുന്ന രണ്ടാമത്തെ വനിതയാണ് ചാലോയ്. ഇവർക്കൊപ്പം ചാഡ്വിക് ബോസ്മാനെന്ന നടന് മരണാന്തര ബഹുമതി ലഭിച്ചു. ക്യാൻസർ ബാധിതനായി മരണപ്പെട്ട നടന് വേണ്ടി ഭാര്യയാണ് ബഹുമതി സ്വീകരിച്ചത്.
ന്യൂയോർക്കിലും ലോസ് ഏയ്ഞ്ചൽസിലുമായി വെർച്വൽ സംവിധാനത്തിലാണ് പുരസ്‌കാര ചടങ്ങ് നടക്കുന്നത്. പ്രശസ്തരായ ടീനാ ഫേയും എയ്മി ഫോലറുമാണ് പരിപാടിയുടെ അവതാരകർ.
















Comments