തിരുപ്പതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചിറ്റൂരിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് യാത്ര തടഞ്ഞതോടെ ചന്ദ്രബാബു നായിഡു വിമാനത്താവളത്തിൽ കുത്തിയിരുപ്പു സമരം ആരംഭിച്ചിരിക്കുകയാണ്.
നായിഡുവിന്റെ അറസ്റ്റിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രതിഷേധം നടക്കുകയാണ്.. പാർട്ടി നേതാക്കളായ എൻ.അമർനാഥ് റെഡ്ഡി, പുലിവർത്തി നാനി, ബി.എൻ. രാജസിംഹലു, ജി.നരസിംഹ യാദവ് എന്നിവരും വീട്ടു തടങ്കലിലാണ്. ജില്ലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിറ്റൂരിലും തിരുപ്പതിയിലുമാണ് ടി.ഡി.പി നേതാക്കളെത്താൻ തീരുമാനിച്ചിരുന്നത്.
രണ്ടു ജില്ലകളിലേയും പോലീസ് സൂപ്രണ്ടുമാരാണ് സർക്കാർ നിർദ്ദേശമുണ്ടെന്ന ന്യായം പറഞ്ഞ് അറസ്റ്റ് നടത്തിയത്. രണ്ടിടത്തുമായി 5000 വരുന്ന ടി.ഡി.പി പ്രവർത്തകരും പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിലായി അറസ്റ്റിലാണ്.
















Comments