മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരവും മുൻ ക്യാപ്റ്റനുമായ മിഥാലി രാജിന് രാജ്യാന്തര നേട്ടം. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് നേടുന്ന താരമായാണ് മിഥാലി മാറിയിരിക്കുന്നത്. എല്ലാ ഫോർമാറ്റിലുമായി മിഥാലി 1001 റൺസാണ് നേടിയത്. ഒന്നാം സ്ഥാനത്തുള്ളത് കളിയിൽ നിന്നും വിരമിച്ച 10273 നേടിയ ഇംഗ്ലണ്ടിന്റെ ഷാർലെറ്റ് എഡ്വേഡാണ്. എല്ലാ മത്സരങ്ങളിലുമായി മിഥാലി 75 അർദ്ധ സെഞ്ച്വറികളും 8 സെഞ്ച്വറികളും നേടിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ 36 റൺസ് നേടിയതോടെയാണ് മിഥാലി പതിനായിരം എന്ന മികച്ച നേട്ടം മറികടന്നത്. ആൻ ബോഷിന്റെ പന്തിലാണ് ചരിത്ര നേട്ടം കുറിച്ച റൺസ് പിറന്നത്.
രണ്ടാം ഏകദിനത്തിൽ 36 റൺസിൽ പുറത്തായില്ലായിരുന്നെങ്കിൽ മറ്റൊരു ചരിത്രനേട്ടവും മിഥാലിയുടെ പേരിൽ കുറിയ്‌ക്കപ്പെട്ടേനെ. ഏകദിനത്തിൽ ഇനി 26 റൺസ് കൂട്ടിച്ചേർത്താൽ വനിതാ ഏകദിന ക്രിക്കറ്റിൽ 7000 റൺസ് എന്ന സ്വപ്‌ന തുല്യനേട്ടവും മിഥാലിക്ക് സ്വന്തമാകും. രണ്ടാം സ്ഥാനത്തുള്ളത് 5992 റൺസ് ചേർത്ത് വിരമിച്ച ഇംഗ്ലണ്ടിന്റെ മുൻ താരം ഷാർലറ്റ് എഡ്വേഡാണ്.
മിഥാലിയുടെ നേട്ടത്തിനെ ബി.സി.സി.ഐയും ഇന്ത്യൻ പുരുഷതാരങ്ങളും മുൻ അന്താരാഷ്‌ട്രതാരങ്ങളും അഭിനന്ദിച്ചു. എന്തൊരു മികച്ച ചാമ്പ്യൻ ക്രിക്കറ്റാണ് നിങ്ങളെന്ന വിശേഷമാണ് ബി.സി.സി.ഐ മിഥാലിക്ക് നൽകിയത്. വി.വി.എസ്.ലക്ഷ്മണാണ് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ച ആദ്യതാരം. ഇന്ത്യൻ ക്രിക്കറ്റിന്റെ രാജ്യാന്തര പ്രതിനിധിയാണ് മിഥാലിയെന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസങ്ങൾക്കൊപ്പമാണ് ഇനി സ്ഥാനമെന്നും ലക്ഷ്മൺ പറഞ്ഞു. മിഥാലിയുടെ പ്രകടനം രാജ്യത്തെ ലക്ഷക്കണക്കിനം പെൺകുട്ടികൾക്ക് വലിയ പ്രചോദനമാണെന്നും ലക്ഷ്മൺ പറഞ്ഞു.
















Comments