കൊൽക്കത്ത: കാറിന്റെ ഡോറ് തട്ടിയുണ്ടായ അപകടത്തെ മുതലെടുക്കുന്ന മമതാ ബാനർജിക്ക് ഉരുളയ്‌ക്കുപ്പേരിപോലെ മറുപടി നൽകി അമിത് ഷാ. ബി.ജെ.പിക്കെ തിരെ പ്രചാരണം വീൽചെയറിലിരുന്നാണ് മമത നടത്തിക്കൊണ്ടിരിക്കുന്നത്. കാലിനേറ്റ മുറിവ് തന്നെ കൂടുതൽ കരുത്തയാക്കിയെന്നാണ് മമതയുടെ വാദം. മുറിവേറ്റ കടുവ എന്നും കൂടുതൽ അപകടകാരിയാണെന്ന് എതിരാളികൾ ഓർക്കുന്നത് എപ്പോഴും നല്ലതാണെന്നാണ് മമതയുടെ വെല്ലുവിളി. തനിക്കെതിരെ പോരാടാനിറങ്ങിയവരെല്ലാം നുറുങ്ങി തകർന്നുപോയിട്ടേയുള്ളുവെന്നും മമത പ്രസംഗത്തിൽ പറഞ്ഞു.
മമതയുടെ നാടകം ജനങ്ങൾക്കറിയാമെന്നും നുണപ്രചാരണം വിലപ്പോവില്ലെന്നും ബി.ജെ.പി കേന്ദ്ര നേതാക്കൾ മറുപടി നൽകിയതിന് പുറകേ അമിത് ഷായും മമതയുടെ പ്രസംഗത്തിന് ഉത്തരവുമായി രംഗത്തെത്തി. ദീദിയുടെ ‘അസുഖം’ എളുപ്പം വേഗം ഭേദമാക്കട്ടെയെന്നാണ് അമിത് ഷാ പ്രതികരിച്ചത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, സ്മൃതി ഇറാനി എന്നിവർ ബംഗാളിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. പല തവണ ബംഗാളിലെത്തിയ അമിത് ഷാ മമതയുടെ അഴിമതി ഭരണത്തേയും ഭീകരസംഘടനാ ബന്ധങ്ങളേയും മതപ്രീണനത്തേയും എണ്ണിയെണ്ണിപ്പറഞ്ഞാണ് മറുപടി നൽകുന്നത്.
















Comments