അത്‌ലാന്റ: അമേരിക്കയിലെ രണ്ട് മസാജ് പാർലറിൽ നടന്ന വെടിവെയ്പ്പു കളിലായി എട്ടുപേർ കൊല്ലപ്പെട്ടു. അത്‌ലാന്റയിലേയും ജോർജ്ജിയയിലേയും മസാജ് പാർലറുകളിലേക്ക് പാഞ്ഞുകയറിയാണ് അക്രമി വെടിയുതിർത്തത്. മരിച്ചവരെല്ലാം ഏഷ്യൻ വംശജരും സ്ത്രീകളുമാണെന്നാണ് പ്രാഥമിക വിവരം. അക്രമിയെ പോലീസ് ജോർജ്ജിയ നഗരത്തിൽ നിന്നും പിടികൂടി. 21 വയസ്സുകാരനായ റോബർട്ട് ആറോൺ ലോംഗ് എന്ന അക്രമിയെയാണ് പിടികൂടിയത്.
അത്‌ലാന്റാ പോലീസ് മേധാവി റോഡ്‌നി ബ്രയന്റാണ് വെടിവെയ്പ്പിന്റെ വിവരം പുറത്തുവിട്ടത്. അത്‌ലാന്റയിലെ വടക്കൻ മേഖലയിലെ ഗോൾഡൻ സ്പാ എന്ന മാസാജ് പാർലറിൽ മൂന്നു പേരും തൊട്ടടുത്ത പ്രദേശമായ ജോർജ്ജിയയിലെ പാർലറിലെ നാലുപേരുമാണ് വൈകിട്ട് ആറുമണിയോടെ നടന്ന വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ഇവരെ ക്കൂടാതെ തെരുവിൽ മറ്റൊരു യുവതികൂടി വെടിയേറ്റ് വീണതായും പോലീസ് പറഞ്ഞു. 50 കിലോമീറ്റർ ചുറ്റളവിലായിട്ടാണ് അക്രമി കാറിലെത്തി വെടിവെച്ചത്. സംഭവസ്ഥലത്തു നിന്നും 150 കിലോമീറ്റർ അപ്പുറത്തുവെച്ചാണ് കാർ പിന്തുടർന്ന് പോലീസ് അക്രമിയെ കീഴടക്കിയത്. പോലീസിനോട് അക്രമി ശാന്തമായിട്ടാണ് പ്രതികരിച്ചതെന്നതും വിചിത്രമാണെന്ന് പോലീസ് മേധാവി പറഞ്ഞു.
















Comments