പത്തനംതിട്ട : കർണ്ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ ശബരിമലയിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ട് പന്തളം കൊട്ടാരത്തിൽ നിന്നും കെട്ട് നിറച്ച് സന്നിധാനത്ത് എത്തിയ അദ്ദേഹം തന്ത്രിയും മേൽശാന്തിമാരുമായും കൂടി കാഴ്ച്ച നടത്തി. പടിപൂജയും തൊഴുതാണ് മലയിറങ്ങിയത്. ഇന്ന് കോന്നിയിൽ നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷനിൽ അദ്ദേഹം പങ്കെടുക്കും.
കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അശ്വത് നാരായൺൻ നേരത്തെ ക്രൈസ്തവ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാത്തലിക് കോണ്‍ഫറന്‍സ് ബിഷപ് ഓഫ് ഇന്ത്യ (സിസിബിഐ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ, ഓര്‍ത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സെറാഫിമിന് എന്നിവരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും എല്ലാ വിഭാഗം ജനങ്ങളുടെയും അഭിവൃദ്ധിക്കുവേണ്ടി പ്രവൃത്തിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും അശ്വത് നാരായണ്‍ വ്യക്തമാക്കിയിരുന്നു.
Comments