ഭൂവനേശ്വർ: ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് ട്രക്ക് ഡ്രൈവർക്ക് പിഴ. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. 1000 രൂപയാണ് ഹെൽമെറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്.
ട്രക്ക് ഡ്രൈവറായ പ്രമോദ് കുമാർ സ്വയിനാണ് വിചിത്രമായ പിഴ അടയ്‌ക്കേണ്ടി വന്നത്. വാഹനത്തിന്റെ പെർമിറ്റ് പുതുക്കാൻ ആർടിഒ ഓഫീസിൽ എത്തിയതായിരുന്നു പ്രമോദ്. അപ്പോഴാണ് പിഴയുടെ കാര്യം അറിയുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ട്രക്ക് ഓടിക്കുന്നയാളാണ് താനെന്നും കുടിവെള്ള വിതരണത്തിനായാണിതെന്നും പ്രമോദ് പറയുന്നു. പിഴയടച്ച ശേഷമാണ് പ്രമോദിന് പെർമിറ്റ് പുതുക്കി നൽകിയത്.
അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിയ്‌ക്കുകയാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പെന്ന് പ്രമോദ് കുറ്റപ്പെടുത്തി. സർക്കാർ ഇതിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രമോദ് ഉന്നതർക്ക് പരാതി നൽകിയിട്ടുണ്ട്.
Comments